Thursday, January 14, 2010

Y! Alert: Football News India

Yahoo! Alerts
My Alerts

The latest from Football News India


നായനാര്‍ ഫുട്ബാള്‍ ഫെബ്രുവരി 7 മുതല്‍ - കേരള കൌമുദി Top
 
IN JCT Top
ജെ.സി.ടിയെത്തി, ജയിക്കാന്‍ കോഴിക്കോട്‌: ഒമ്പത്‌ മല്‍സരങ്ങളില്‍ നിന്ന്‌ പത്ത്‌ പോയന്റുമായി എട്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന ജഗണ്‍ജിത്ത്‌ കോട്ടണ്‍ മില്‍സിന്റെ ലക്ഷ്യത്തില്‍ മൂന്ന്‌ പോയന്റും തകര്‍പ്പന്‍ വിജയവും. പക്ഷേ മുഖ്യതാരങ്ങളുടെ പരുക്കില്‍ വേവലാതിയില്‍ നില്‍ക്കുന്ന ടീമിന്‌ പ്രിയപ്പെട്ട മൈതാനമായ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ എന്ത്‌ ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയെ നേരിടാന്‍ ഇന്നലെ ഇവിടെയെത്തിയ പഞ്ചാബി സംഘത്തിന്റെ പരിശീലകന്‍ പര്‍മീന്ദര്‍ സിംഗിന്റെ മുഖത്തും സംസാരത്തിലും വേവലാതി പ്രകടമാണ്‌. വളരെ വര്‍ഷങ്ങളായി കോഴിക്കോട്ടും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കളിച്ചിട്ടുളള പര്‍മീന്ദറിന്‌ മലബാറിന്റെ ഫുട്‌ബോള്‍ പ്രിയത അറിയാം. നല്ല ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരാണ്‌ മലബാറുകാര്‍. മികച്ച ഫുട്‌ബോളാണ്‌ കാഴ്‌ച്ചവെക്കുന്നതില്‍ കാണികളുടെ പിന്‍ബലത്തില്‍ മികച്ച വിജയം സ്വന്തമാക്കാമെന്നാണ്‌ തന്റെ യുവനിരക്ക്‌ കോച്ച്‌ നല്‍കുന്ന നിര്‍ദ്ദേശവും. ടീമിന്റെ മുന്‍നിരക്കാരായ നാല്‌ പേര്‍ കോഴിക്കോട്ട്‌ കളിക്കുന്നില്ല. ഐ ലീഗ്‌ ഫുട്‌ബോളിനിടെ ഗോവയില്‍ വെച്ച്‌ ബൈക്കപകടത്തില്‍ പരുക്കേറ്റ ബാല്‍ജിത്‌ സിംഗ്‌ സെയ്‌നി, സുനില്‍ കുമാര്‍ എന്നിവര്‍ ഇപ്പോഴും ചികില്‍സയിലാണ്‌. കാല്‍മുട്ടിലെ വേദന കാരണം ജഗ്‌പ്രീത്‌ സിംഗ്‌ പുറത്താണ്‌. കണങ്കാലിലെ വേദനയില്‍ അമന്‍പ്രീത്‌ സിംഗും കളിക്കുന്നില്ല. ടീമിന്റെ ഈ ക്രീം പുറത്തിരിക്കുമ്പോള്‍ വിജയം എളുപ്പമായിരിക്കില്ല. പക്ഷേ നായകനും ഗോള്‍ക്കീപ്പറുമായ കന്‍വല്‍ജിത്‌ സിംഗും ടീമിലെ ഏക വിദേശിയായ മധ്യനിരക്കാരന്‍ പച്ചോനിയും ദാല്‍ജിത്‌ സിംഗ്‌, ഗുരീന്ദര്‍ സിംഗ്‌, ബല്‍വന്ത്‌ സിംഗ്‌, ബാല്‍ദീപ്‌ സിംഗ്‌, ജസ്‌പാല്‍ സിംഗ്‌ എന്നിവരെല്ലാം ഫോമിലാണെന്ന്‌ കോച്ച്‌ പറയുന്നു. ഇവരുടെ മികവിലായിരിക്കും ടീമിന്റെ മുന്നേറ്റം. ഈയിടെ ആസാമില്‍ നടന്ന ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ വിവയുമായി കളിച്ചിരുന്നു. സമനിലയില്‍ അവസാനിച്ച ആ മല്‍സരത്തില്‍ നിന്നും വിവയുടെ കരുത്ത്‌ പര്‍മീന്ദര്‍ മനസ്സിലാക്കിയിട്ടുണ്ട്‌. ക്യാപ്‌റ്റനും ആത്മവിശ്വാസത്തിലാണ്‌. ഐ ലീഗില്‍ ഇത്‌ വരെ കഴിവിനൊത്ത മികച്ച വിജയം ടീമിന്‌ ലഭിച്ചിട്ടില്ല. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ഘട്ടം മുതല്‍ അതിന്‌ മാറ്റമുണ്ടാവുമെന്ന്‌ ക്യാപ്‌റ്റന്‍ ഉറപ്പ്‌ നല്‍കുന്നു. രണ്ട്‌ വിജയങ്ങള്‍ മാത്രമാണ്‌ നിലവില്‍ ജെ.സി.ടിയുടെ സമ്പാദ്യം. നാല്‌ സമനിലകളും മൂന്ന്‌ തോല്‍വികളുമാണ്‌ ടീമിന്റെ പട്ടികയിലുള്ളത്‌. അതേ സമയം വിവ എട്ട്‌ കളികളില്‍ നിന്നും അഞ്ച്‌ പോയന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ്‌. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വിവ പരിശീലനം ആരംഭിച്ചിട്ടുണ്ട്‌. ജെ.സി.ടി നാളെ പരിശീലനത്തിനിറങ്ങും. മല്‍സരം ശനിയാഴ്‌ച്ചയാണ്‌. ക്രിക്കറ്റ്‌ ധാക്ക: അവസാന കടമ്പയില്‍ എന്നും കലമുടക്കാറുള്ള ഇന്ത്യ ഇന്നലെയും പതിവ്‌ തെറ്റിച്ചില്ല. പക്ഷേ സുരേഷ റൈനയുടെ സെഞ്ച്വറി ടീമിന്റെ മാനം കാത്തു. 106 റണ്‍സ്‌ നേടിയ ഉത്തര്‍ പ്രദേശുകാരനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ സംഭാവനക്കാര്‍ കുറവായിരുന്നു. നായകന്‍ ധോണിയടക്കം എല്ലാവരും ഉല്‍സവ മൂഡിലായിരുന്നു. വരുക, വെറുതെ പന്തിന്‌ ബാറ്റ്‌ വെക്കുക-മടങ്ങുക... ഇതായിരുന്നു കാഴ്‌ച്ച. ഒരു ഫൈനലാണ്‌ തങ്ങള്‍ കളിക്കുന്നതെന്ന്‌ പലരുമങ്ങ്‌ മറന്നു. ഗൗരവ സമീപനം ഒരു ഭാഗത്ത്‌ നിന്നുമുണ്ടായില്ല. പിച്ച്‌ ബാറ്റിംഗിന്‌്‌ അനുകൂലമായിരുന്നില്ല. അതിവേഗം റണ്‍സ്‌ നേടാനും പ്രയാസമായിരുന്നു. പക്ഷേ അതൊന്നും കാര്യമാക്കാതെ പവര്‍ പ്ലേ ഓറുകളില്‍ പന്തിനെ നിലം തൊടിക്കാതെ പറപ്പിക്കുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 47 റണ്‍സായിരുന്നു. ആ സ്‌ക്കോര്‍ തന്നെ നല്‍കിയത്‌ ലക്കും ലഗാനുമില്ലാത്തെ ഷോട്ടുകളിലുടെ വിരേന്ദര്‍ സേവാഗ്‌. നാല്‌ വിക്കറ്റ്‌ പോയിട്ടും തന്റെ പതിവിന്‌ മുടക്കമില്ലാതെ അദ്ദേഹം വീണ്ടും പന്തിനെ പ്രഹരിച്ചപ്പോള്‍ ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാര ബുദ്ധി പ്രയോഗിച്ചു. പവര്‍ പ്ലേ ഓവറുകളില്‍ നിന്നും പിന്മാറി അദ്ദേഹം സേവാഗിനെ പിടികൂടാന്‍ തന്ത്രമൊരുക്കി. ഇതില്‍ ഇന്ത്യന്‍ താരം വീഴുകയും ചെയ്‌തു. ഈ ഘട്ടത്തില്‍ ഇന്ത്യ മുന്നില്‍ കണ്ടത്‌ ദുരന്തമായിരുന്നു. പക്ഷേ ഭാഗ്യത്തിന്‌ റൈന കരുത്ത്‌ കാട്ടി. ഒപ്പം രവീന്ദു ജഡേജയും. ഈ കൂട്ടുകെട്ട്‌ അല്‍പ്പസമയം പിടിച്ചുനിന്നപ്പോള്‍ റണ്‍നിരക്കിന്‌ മാറ്റമുണ്ടായി. നാല്‍പ്പത്തിയാറാം ഓവറില്‍ 106 റണ്‍സില്‍ റൈന പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന്‌ നാല്‍പ്പത്തിയാറാം ഓവറില്‍ അന്ത്യവുമായി. ബാറ്റിംഗിന്‌ പ്രതികൂലമായ സാഹചര്യം മനസ്സിലാക്കി ബൗളിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും സമീപനത്തിലുമെല്ലാം ലങ്ക മാറ്റം വരുത്തി. പുതിയ പന്തില്‍ വെലിഗിഡാരയും കുലശേഖരയും ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മോഹിപ്പിക്കുന്ന പന്തുകള്‍ നല്‍കിയപ്പോള്‍ ഫീല്‍ഡിംഗില്‍ ദില്‍ഷാന്‍ ടീമിന്‌ മാതൃകയായി. ഇന്ത്യന്‍ മുന്‍നിര ലക്ഷ്യമില്ലാതെ കളിച്ചപ്പോള്‍ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും തിളങ്ങാന്‍ തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ ലഭിച്ചു. ആദ്യാ ഓവറില്‍ തന്നെ ഗാംഭീര്‍ പുറത്തായി. കുലശേഖരയുടെ പന്തിനെ പാഡ്‌ കൊണ്ട്‌ ചെറുത്തതാണ്‌ പിഴച്ചത്‌. മികച്ച ഫോമിലുള്ള വിരാത്‌ കോഹ്‌ലിക്ക്‌്‌ ചെറിയ പിഴവ്‌ പറ്റി-വെലിഗിഡാരയെ നിസാരനായി കണ്ടു. അദ്ദേഹത്തിന്റെ വൈഡ്‌ പന്തില്‍ വെറുതെ ബാറ്റ്‌ വെച്ച്‌ കോഹ്‌ലി വിക്കറ്റ്‌ കീപ്പര്‍ സങ്കക്കാരക്ക്‌ എളുപ്പമുളള ക്യാച്ച്‌ സമ്മാനിച്ചു. വളരെ നേരത്തെ തന്നെ ഇന്നിംഗ്‌സ്‌ തുടങ്ങാനെത്തിയ യുവരാജ്‌ സിംഗ്‌ സെക്കന്‍ഡ്‌ സ്ലിപ്പില്‍ തിലാന സമവീരക്ക്‌ ക്യാച്ച്‌ നല്‍കി. ഇവിടെയും വിജയം വെലിഗിഡാരക്കായിരുന്നു. ഇന്നലെ ഏകദിന ക്രിക്കറ്റില്‍ 7000 റണ്‍സ്‌ പിന്നിട്ട സേവാഗ്‌ വിക്കറ്റുകള്‍ നിലംപതിക്കുന്നതിനിടെയും തകര്‍പ്പന്‍ ഷോട്ടുകളുമായി സ്‌ക്കോര്‍ബോര്‍ഡ്‌ നീക്കി. യുവരാജിന്‌ പകരമെത്തിയ നായകന്‍ ധോണി അമിത ആത്മവിശ്വാസവുമായി വൈഡ്‌ പന്തില്‍ ബാറ്റ്‌ വെച്ച്‌ സങ്കക്കാരക്ക്‌ ഏകദിന ക്രിക്കറ്റില്‍ മൂന്നൂറാമത്‌ ക്യാച്ച്‌ നല്‍കി. സേവാഗ്‌ അപകടം വിതറുമെന്ന്‌ മനസ്സിലാക്കി ഈ ഘട്ടത്തില്‍ പവര്‍ പ്ലേ പിന്‍വലിച്ചു. ഈ കെണിയില്‍ സേവാഗും വീണതോടെ ഇന്ത്യ അപകടമുറ്റത്തായി. ആദ്യ 15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ അഞ്ച്‌ വിക്കറ്റിന്‌ 76 റണ്‍സായിരുന്നു. ഇവിടെ നിന്നാണ്‌ റൈനയും ജഡേജയും ഒരുമിച്ചത്‌. 106 റണ്‍സാണ്‌ ഈ സഖ്യം പടുത്തുയര്‍ത്തിയത്‌. തുടക്കത്തില്‍ മന്ദഗതിയില്‍ മുന്നേറിയ സഖ്യം അവസാനത്തിലാണ്‌ ശക്തി പ്രാപിച്ചത്‌. ഗ്യാപ്പുകളില്‍ പന്ത്‌ തട്ടി എളുപ്പത്തില്‍ റൈന റണ്‍സ്‌ നേടിയപ്പോള്‍ ജഡേജ പിന്തുണ നല്‍കുന്ന കാര്യത്തിലാണ്‌ ജാഗ്രത പാലിച്ചത്‌. മുപ്പത്തിയഞ്ചാം ഓവറില്‍ ഇന്ത്യന്‍ സ്‌ക്കോര്‍ അഞ്ച്‌ വിക്കറ്റിന്‌ 166 റണ്‍സായിരുന്നു. ടീം ടോട്ടല്‍ 250 കടക്കുമെന്ന തോന്നിയ ഈ നിമിഷത്തില്‍ ജഡേജയെ (38) ദില്‍ഷാന്‍ കുരുക്കി. ഹര്‍ഭജനും സഹീറും വേഗം പുറത്തായെങ്കിലും റൈന മൂന്നക്കം കടന്നത്‌ ഭാഗ്യമായി. ഈജിപ്‌ത്‌ കരുത്ത്‌ കാട്ടി കന്‍ഡാബി (അംഗോള): തുടക്കത്തില്‍ തന്നെ ഒരു ഗോളിന്‌ പിറകിലായിരുന്നു ഈജിപ്‌ത്‌... പക്ഷേ മനോവീര്യം കൈവിടാതെ അവര്‍ മനോഹരമായി കളിച്ചപ്പോള്‍ നേടാനായത്‌ മൂന്ന്‌ ഗോളുകള്‍. ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പിലെ നിലവിലെ ജേതാക്കളായ ഈജിപ്‌ത്‌
 
I-League: Pune Fans Are Fantastic - Pune FC Star Arata Izumi - Goal.com Top
Goal.com I-League: Pune Fans Are Fantastic - Pune FC Star Arata Izumi Goal.com Pune FC have been in fine form over the past two weeks, going through the Federation Cup unbeaten, beating heavyweights Dempo in he process, and resuming ...
 
Parshuramians Soccer Club's Kothrud branch inaugurated - Indian Express Top
Parshuramians Soccer Club's Kothrud branch inaugurated Indian Express ... here was inaugurated by Vishwajeet Kadam, vice president of Western India Football Association and president of the Poona District football Association. ... and more »
 
Players To Watch: Mumbai FC's Darren Caldeira - Goal.com Top
Goal.com Players To Watch: Mumbai FC's Darren Caldeira Goal.com ... especially after the happenings over the summer wherein the trio of David Booth, Henry Menezes and Arshad Hussain switched over to Mahindra United . ...
 
Shillongs Lajong Football Club creates history - Little About (blog) Top
 
The resurrection of East Bengal - sport star Top
Sportstar The resurrection of East Bengal sport star ... from Goa and Bengal and the new club in the elite league, Shillong Lajong FC, turned an otherwise jejune fixture in the Indian football calendar into an ... Shillongs Lajong Football Club creates history Little About (blog) all 14 news articles »
 
That's the spirit - sport star Top
sport star That's the spirit sport star ... the team's players are mostly from the neighbouring state of Manipur . Together they form the spirit of the Northeast's rise in Indian football . ... and more »
 
'നീലരാത്രി'ക്ക് ശേഷം റോജര്‍ മില്ല Top
    Sent to you by Clash via Google Reader:     'നീലരാത്രി'ക്ക് ശേഷം റോജര്‍ മില്ല via കുമാര സംഭവങ്ങള്‍ by കുമാരന്‍ | kumaran on 1/10/10 ചേലേരിമുക്കില്‍ അനാദിക്കട നടത്തുന്ന ഭാസ്കരേട്ടന്റെ രണ്ടാമത്തെ മകന്‍ വിനുവും കാമറൂണിന്റെ പഴയ ഫുട്ബാള്‍ കളിക്കാരനായ റോജര്‍മില്ലയും തമ്മിലെന്തു ബന്ധം? ഒരു ബന്ധവുമില്ല. വിനുവും ഫുട്ബാളും തമ്മില്‍ നമിതയും പര്‍ദ്ദയും തമ്മിലുള്ള റിലേഷനേയുള്ളു. ഫുട്ബാളെന്നല്ല ഒരു കളിയും, എന്തിന്‌ പഠിക്കുന്നത് പോലും അവനിഷ്ടമല്ല. എന്നിട്ടും റോജര്‍ മില്ല എന്നു കേള്‍ക്കുമ്പോള്‍ വിനുവിനെ ഓര്‍ക്കാന്‍ കാരണം 1990-ലെ ഇറ്റലി ലോകകപ്പ് ഫുട്ബാളാണ്. കാമറൂണിന്റെ റോജര്‍ മില്ലയെന്ന 38 വയസ്സുള്ള വയസ്സനായിരുന്നു ആ ലോകകപ്പിന്റെ താരം. മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരായ മറഡോണയുടെ അര്‍ജന്റീനയെ 1-0നു അട്ടിമറിച്ച് കൊണ്ടായിരുന്നു കാമറൂണിന്റെ തുടക്കം. ആവേശ്വോജ്ജ്വലമായ ആ കുതിപ്പ് ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ കരുത്തിനെ ലോക ഫുട്ബാള്‍ മാമാങ്കത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിച്ചു. ഓരോ തവണയും മില്ലയുടെ കാലുകള്‍ പന്തിനെ പുണരുമ്പോള്‍ ലോകമെമ്പാടുമുള്ള പുരുഷാരം തിളച്ച് മറിയുന്ന ആവേശത്തോടെ "മില്ല.. മില്ല.." എന്ന് ആര്‍ത്തുവിളിച്ചു. ഗോളടിച്ചതിനു ശേഷമുള്ള മില്ലയുടെ അരക്കെട്ട് കുലുക്കിയുള്ള ഡാന്‍സായിരുന്നു മൈതാനങ്ങള്‍ ഇന്നേവരെ കണ്ടതിലേക്ക് വെച്ച് ഏറ്റവും കൌതുകകരമായ വിജയാഘോഷം. മുന്‍വരി പല്ലുകളുടെ അര്‍ദ്ധ ശൂന്യത തുറന്ന് കാണിച്ച് ഗാന്ധിജിയുടേത് പോലെ നിഷ്കളങ്കമായ ചിരിയുമായി മില്ല സമസ്ത വന്‍കരകളിലേയും കായിക ഹൃദയങ്ങള്‍ കീഴടക്കി. ആ റോജര്‍മില്ലയുടെ പേരു വിനുവിന്‌ രജിസ്റ്റര്‍ ചെയ്ത് കിട്ടിയത് ലീഗ് റൌണ്ടിലെ കാമറൂണ്‍-റുമാനിയ മത്സരത്തിന്‌ ശേഷമായിരുന്നു. അന്ന് വിനു പ്രീഡിഗ്രിക്കാണ്‌ പഠിക്കുന്നത്. ചേട്ടനായ അജിത്ത് ഡിഗ്രിക്കും. എല്ലാവരുടേയും വീടുകളില്‍ ടി.വി. ഇല്ലാത്തതിനാലും അജിത്ത് ഒരു ഫുട്ബാള്‍ ഭ്രാന്തനായതിനാലും നാട്ടിലെ ചെറുപ്പക്കാരൊക്കെ ഭാസ്കരേട്ടന്റെ വീട്ടില്‍ നിന്നാണ്‌ മത്സരങ്ങള്‍ കാണുന്നത്. നല്ല മഴയുള്ള രാത്രിയില്‍ ഓരോ ടീമുകളായി തിരിഞ്ഞ് ആര്‍പ്പുവിളിയും ബഹളവുമായി കളി കാണാന്‍ നല്ല രസമായിരുന്നു. രാത്രി രണ്ട് മത്സരങ്ങളാണുണ്ടാവുക. രണ്ടെണ്ണവും കാണണമെന്നു കരുതിയാണ്‌ എല്ലാവരും വരുന്നത്. എന്നാല്‍ ചിലര്‍ ആദ്യത്തെ മത്സരത്തിന്‌ ശേഷമുള്ള ഇടവേളയില്‍ ഒന്ന് തല ചായ്ച്ചേക്കും. അവനവന്‍ പിന്തുണയ്ക്കുന്ന ടീമിന്റെ കളിയല്ലെങ്കില്‍ പിന്നെ ആ തല പൊന്തുന്നത് രണ്ടാമത്തെ കളിയും കഴിഞ്ഞതിനു ശേഷം വീട്ടില്‍ പോകാനായിരിക്കും. എന്നാലും പിറ്റേന്നും എല്ലാവരും കളി കാണാനുണ്ടാവും. ഒരിക്കലും നേരില്‍ കാണുകയോ അറിയുകയോ പോലുമില്ലാത്ത ഏതോ നാടിനും കളിക്കാര്‍ക്കും വേണ്ടി ആര്‍ത്തു വിളിച്ചും, അടിപിടി കൂടിയും, ഹൃദയം പൊട്ടിത്തെറിക്കുന്ന ആവേശത്തോടെയും ജീവിതം മടുപ്പിക്കുന്ന നിരാശയോടെയും എത്രയോ രാവുകള്‍…! ഒരു പക്ഷേ ഫുട്ബാളിനും പ്രണയത്തിനും മാത്രം കഴിയുന്ന വൈകാരിക ഇന്ദ്രജാലമായിരിക്കുമത്. അങ്ങനെ കളിയും ഉറക്കവുമായി പോകുമ്പോള്‍ യൂത്തന്‍മാര്‍ക്ക് ഒരു തോന്നലുണ്ടായി. ആദ്യത്തെ മാച്ച് കഴിഞ്ഞ് കുറേ സമയം വെറുതെ കളയുകയല്ലേ. ആ സമയത്ത് വീഡിയോ ഇട്ട് ഹ്യൂമന്‍ അനാട്ടമി പഠിച്ചാല്‍ അതു ഭാവിയില്‍ ഉപകരിക്കുമല്ലോ. അതിനൊക്കെ പറ്റിയ സാഹചര്യവുമുണ്ട്. കാരണം പുറത്തെ മുറിയിലാണ്‌ ടി.വി. വെച്ചിരിക്കുന്നത്. വാതിലടച്ചാല്‍ ഫുള്‍ സേഫ്. ആരെങ്കിലും പെട്ടെന്ന് വന്ന് വിളിച്ചാല്‍ തന്നെ ഓഫ് ചെയ്ത ശേഷം വാതില്‍ തുറന്നാല്‍ മതി. പിന്നെയൊരു സ്മാള്‍ പ്രോബ്ലമുള്ളത് ഈ മുറിയില്‍ തന്നെയാണ്‌ വിനു ഉറങ്ങുന്നത്. പക്ഷേ അവനു ഫുട്ബാളില്‍ സീറോ ഇന്ററെസ്റ്റായത് കൊണ്ട് വേഗം കിടന്നുറങ്ങും. ഇന്‍ കേസ് അവനെങ്ങാനും ഉണര്‍ന്നാല്‍ ടി.വി. കണ്ട് പേടിച്ച് പോകാതിരിക്കാന്‍ റിമോട്ട് എ.കെ.ഫോര്‍ട്ടിസെവന്‍ പോലെ റെഡിയാക്കെ വെച്ചാല്‍ മതി. വേണമെങ്കില്‍ ഒരു റാപ്പിഡ് ആക്ഷന്‍ നടത്തി 'സിങ്കിള്‍ കളര്‍ മൂവി' മാറ്റി മള്‍ട്ടി കളര്‍ ആക്കാമല്ലോ. അങ്ങനെ യൂത്തന്‍മാര്‍ അടുത്ത ദിവസം രാത്രി ഒന്‍പത് മണി ആയപ്പോള്‍ വാടകയ്ക്ക് വി.സി. ആറും കാസറ്റുകളും സംഘടിപ്പിച്ച് ആരും കാണാതെ വീടിന്റെ തൊഴുത്തിനടുത്തുള്ള വൈക്കോല്‍കൂനയുടെ ഇടയില്‍ പൂഴ്ത്തിവെച്ചു. എന്നിട്ട് വീട്ടിലുള്ളവരൊക്കെ ഉറക്കമാവുന്നത് വരെ അക്ഷമോത്തമന്‍മാരായി കാത്തിരുന്നു. പ്രതീക്ഷിച്ചത് പോലെ കളി തുടങ്ങുന്നതിന്‌ മുമ്പ് വിനു മുറിയുടെ മൂലയില്‍ വാഴക്കുല പോലെ മൂടിപ്പുതച്ച് ഉറക്കമായി. വീട്ടിലെല്ലാവരും ഉറക്കമായപ്പോള്‍ വിസിയാര്‍ കൊണ്ട് വന്നു ലൈറ്റൊക്കെ ഓഫാക്കി ഫുട്ബാള്‍ മാറ്റി 'നിശ്ശബ്ദചിത്രങ്ങള്‍' കാണാന്‍ തുടങ്ങി. 'നീല'ത്താമരകള്‍ രണ്ടു മൂന്നെണ്ണം പൂത്ത് വിടര്‍ന്നു. അതിനിടയില്‍ കളി കാണാന്‍ മറന്നു പോയി. അതു പിന്നെ കുറ്റം പറയാനൊക്കില്ലല്ലോ. അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം! രാവിലത്തെ റേഡിയോ വാര്‍ത്ത കേട്ടാണ്‌ കളിയുടെ റിസള്‍ട്ട് അറിഞ്ഞത്. റോജര്‍ മില്ലയുടെ ഗോളുകളിലൂടെ കാമറൂണ്‍ റുമാനിയയെ 2-1നു മലര്‍ത്തിയടിച്ച് വിജയിച്ചിരുന്നു. രാവിലെ ബസ് സ്റ്റോപ്പിലിരുന്ന് അജിത്തൊഴികെ എല്ലാവരും തലേന്നത്തെ 'നീലരാത്രി'യെപ്പറ്റി സംസാരിക്കുകയായിരുന്നു. അപ്പോള്‍ വിനു അവിടെയെത്തി. കളി കാണാതെ കുരുത്തക്കേട് കണ്ട കാര്യം വിനു അറിയാതിരിക്കാന്‍ എല്ലാവരും മാച്ച് കണ്ടത് പോലെ പറയാന്‍ തുടങ്ങി. "എന്തൊരു കളിയാ ഇന്നലത്തെ അല്ലേ..?" "അതെ.. സൂപ്പര്‍.. അടിപൊളി..." "കപ്പ് കാമറൂണ്‍ കൊണ്ട് പോകും കേട്ടാ.." "ഹേയ്.. അര്‍ജന്റീനക്ക് തന്നെയാ ചാന്‍സ്.." "ഇന്നലത്തെ കളി കണ്ടില്ലെങ്കില്‍ ലോക നഷ്ടമാ.... അല്ലേ..?" അതു കേട്ടയുടനെ
 
VIMSI the GREAT Top
Great tribute for VIMSI from Kamal Varadoor.     Sent to you by Clash via Google Reader:     VIMSI the GREAT via KAMAL VARADOOR by KAMALVARADOOR on 1/9/10 വിംസി അന്തരിച്ചു കോഴിക്കോട്‌: മലയാള കായിക പത്രപ്രവര്‍ത്തനത്തിന്‌ പുത്തന്‍ ദിശാബോധം നല്‍കിയ വിഖ്യാത മാധ്യമ പ്രവര്‍ത്തകന്‍ വിംസി എന്ന വി.എം ബാലചന്ദ്രന്‍ (86) നിര്യാതനായി. ഇന്നലെ പുലര്‍ച്ചെ ബിലാത്തിക്കുളത്തെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദിനപ്രഭയിലുടെ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച വിംസി ദീര്‍ഘകാലം മാതൃഭൂമിയിലായിരുന്നു. 1984 ല്‍ മാതൃഭൂമിയില്‍ നിന്ന്‌ അസിസ്റ്റന്‍ഡ്‌ എഡിറ്ററായി വിരമിച്ച അദ്ദേഹം പിന്നീട്‌ സ്വന്തം കോളങ്ങളിലുടെ കായികരംഗത്തെ മൂല്യച്യൂതികളെ തുറന്ന്‌ കാട്ടിയിരുന്നു. പരേതയായ അമ്മിണിയമ്മയാണ്‌ ഭാര്യ. ഉണ്ണികൃഷ്‌ണന്‍ (എസ്‌.ബി.ഐ), വിജകൃഷ്‌ണന്‍ (സിവില്‍ എഞ്ചിനിയര്‍), മിനി എന്നിവരാണ്‌ മക്കള്‍. 1925 ല്‍ താമരശ്ശേരിയില്‍ ജനിച്ച വിംസിയിലെ പത്രപ്രവര്‍ത്തകന്‍ 1949 ല്‍ ദിനപ്രഭയിലുടെയാണ്‌ വായനക്കാരുടെ മുന്നിലെത്തുന്നത്‌. മലയാള പത്രങ്ങളില്‍ സ്‌പോര്‍ട്‌സിന്‌ പ്രത്യേക താളുകള്‍ ഇല്ലാത്ത കാലത്ത്‌, കളിയെഴുത്തിന്റെ ലോകത്ത്‌ പുതിയ പ്രവണതകള്‍ക്ക്‌ തുടക്കം നല്‍കിയ വിംസി 1950 ലാണ്‌ മാതൃഭൂമിയില്‍ ചേര്‍ന്നത്‌. കായിക മാധ്യമ പ്രവര്‍ത്തനത്തില്‍ പ്രത്യേക പദാവലികളും ശൈലിയും സംഭാവന ചെയ്‌ത അദ്ദേഹത്തിന്റെ ആത്മകഥ വാല്‍ക്കഷ്‌ണം പൂര്‍ത്തിയാവാനിരിക്കെയാണ്‌ മരണം. (കൂടുതല്‍ വാര്‍ത്തകള്‍ക്ക്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക കാണുക) തേര്‍ഡ്‌ ഐ-കമാല്‍ വരദൂര്‍ വിംസി മരണം കൊതിച്ചിരുന്നു ഏകാന്തതയുടെ തടവറയില്‍ വിംസി മരണം കൊതിച്ചിരുന്നു... ഭാര്യ അമ്മിണിയമ്മയുടെ വിയോഗത്തിന്‌ ശേഷം ബിലാത്തിക്കുളത്തെ നാരായണീയത്തില്‍, വായനയില്‍ മാത്രം ആശ്വാസം കണ്ടെത്തിയ അദ്ദേഹത്തെ കാണാന്‍ രണ്ട്‌ മാസം മുമ്പ്‌ വീട്ടിലെത്തിയപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇന്നും മനസ്സിനെ വേട്ടയാടുന്നുണ്ട്‌. മകന്റെ വീട്ടിന്റെ വരാന്തയിലെ കസേരയിലിരിക്കുകയായിരുന്നു വിംസി. പ്രായം നേത്രങ്ങളെ ബാധിച്ചതിനാല്‍ അദ്ദേഹത്തിന്‌ ആളുകളെ പെട്ടെന്ന്‌ തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ശബ്ദത്തില്‍ നിന്നും എന്നെ തിരിച്ചറിഞ്ഞ അദ്ദേഹം കൈകകള്‍ നീട്ടി. നിനക്ക്‌ ഒന്ന്‌ ഫോണ്‍ ചെയ്യാന്‍ പോലും സമയമില്ലല്ലേ എന്ന പരിഭവത്തിന്‌ അദ്ദേഹം തന്നെ മറുപടി നല്‍കി. അല്ലെങ്കിലും ഫോണ്‍ ചെയ്‌തിട്ടെന്ത്‌ കാര്യം-എനിക്ക്‌ ശബ്ദവും കേള്‍ക്കാനാവില്ലല്ലോ..... ഒരു കാലത്ത്‌ മലയാള കായിക മാധ്യമ പ്രവര്‍ത്തനരംഗത്ത്‌ ശക്തമായ ശബ്ദമായി നിറഞ്ഞ ബാലേട്ടന്‍ വേദനകളിലും കായികലോകത്തെ ശബ്ദങ്ങള്‍ മനസ്സിലാക്കിയിരുന്നു. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫളഡ്‌ലൈറ്റുകള്‍ തെളിഞ്ഞതിന്റെ സന്തോഷം പ്രകടമാക്കിയ അദ്ദേഹം കുറെ പഴയ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ അതെല്ലാം കേട്ടിരിരുന്നു. യാത്ര പറഞ്ഞിറങ്ങാന്‍ നേരത്ത്‌്‌ കരങ്ങള്‍ മുറുകെ പിടിച്ച്‌ അദ്ദേഹം പറഞ്ഞു-നീ എന്റെ കഴുത്ത്‌ ഒന്ന്‌ പിടിച്ചുതരുമോ...... മതിയായെടാ ഈ ഏകാന്തത.... ആരോടും സംസാരിക്കാനാവില്ല, ആരും എന്നെ കേള്‍ക്കാനില്ല... ഇങ്ങനെ ഏകാന്തതയെ സ്‌നേഹിക്കാനും എനിക്കാവുന്നില്ല... നീ ഇടക്ക്‌ നിര്‍ബന്ധമായും വിളിക്കണം..... വിംസിയുടെ വാക്കുകള്‍ മനസ്സിനെ ചെറുതായിട്ടല്ല വേട്ടയാടിയത്‌. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോവുന്നവരുടെ വേദനകള്‍ നേരില്‍ കണ്ടപ്പോള്‍ ആ രാത്രി ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. പിന്നെ പലപ്പോഴും വിംസിയെ ഫോണില്‍ വിളിക്കും. വിംസിയെന്ന മാധ്യമ പ്രവര്‍ത്തകനാവാന്‍ -സത്യം ഇനിയുള്ള തലമുറയില്‍ ആര്‍ക്കുമാവില്ല. ശുദ്ധമായ രചനയില്‍ സത്യസന്ധതയുടെ അമ്പും നിശിത വിമര്‍ശനത്തിന്റെ വില്ലുമുണ്ടായിരുന്നു. പറയാനുള്ളത്‌ തുറന്ന്‌ പറഞ്ഞതിന്റെ പേരില്‍ വിംസിക്ക്‌ ശത്രുക്കള്‍ നിരവധിയുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തനമെന്നത്‌ സുഹൃത്തുക്കളെ സമ്പാദിക്കാനുളള ഗുളികയല്ലെന്ന്‌ പലപ്പോഴും പറഞ്ഞിട്ടുള്ള അദ്ദേഹം എന്നും ഗ്യാലറികളെ സ്‌നേഹിച്ച, വായനക്കാരുടെ മനസ്സിനെ അറിഞ്ഞ കായിക പത്രപ്രവര്‍ത്തകനായിരുന്നു. അധികമൊന്നും ബഹുമതികള്‍ അദ്ദേഹത്തെ തേടി വന്നിരുന്നില്ല. എം.വി പൈലി അവാര്‍ഡും നിലാംബരന്‍ അവാര്‍ഡും ടി.അബൂക്ക അവാര്‍ഡും ഒടുവില്‍ കേരളാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ സമഗ്ര സംഭാവനക്കുളള പുരസ്‌ക്കാരവും അദ്ദേഹത്തെ തേടി വന്നത്‌ സജീവ മാധ്യമ പ്രവര്‍ത്തകനായിരുന്ന സമയത്തല്ല. സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുമായി സഹകരിച്ച്‌ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്‌ കഴിഞ്ഞ വര്‍ഷം കാപ്പാട്‌ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ്‌ ജര്‍ണലിസം വര്‍ക്ക്‌ ഷോപ്പില്‍ വിംസിയെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. അദ്ദേഹത്തെ ക്ഷണിക്കനായി ഞാനും കോഴിക്കോട്‌ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ കെ.ജെ മത്തായിയും വീട്ടില്‍ ചെന്നു. വര്‍ക്ക്‌ഷോപ്പില്‍ വരാനും കായിക പത്രപ്രവര്‍ത്തന രംഗത്തെ തന്റെ പിന്‍ഗാമികളെ പരിചയപ്പെടാനും ആഗ്രഹമുണ്ടായിരുന്ന അദ്ദേഹം തന്റെ പരാധീനതകളാണ്‌ പറഞ്ഞത്‌. കാഴ്‌ച്ചക്കും കേള്‍വിക്കും തകരാറുളള ഞാന്‍ നിങ്ങള്‍ക്ക്‌ ബാധ്യതയാവും. സോറി ഞാന്‍ വരുന്നില്ല-എത്ര നിര്‍ബന്ധിച്ചിട്ടും വിംസി വന്നില്ല. വര്‍ക്ക്‌ ഷോപ്പ്‌ കഴിഞ്ഞതിന്‌ ശേഷം ഞങ്ങള്‍ മൊമന്റോ നല്‍കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വീണ്ടുമെത്തി. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ ടി.പി ദാസനും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അന്ന്‌ ധാരാളം സംസാരിച്ച വിംസി മടങ്ങുമ്പോള്‍ ഫോണില്‍ വിളിക്കാന്‍ മറക്കരുതെന്നും പറഞ്ഞു. കായിക പത്രപ്രവര്‍ത്തന രംഗത്ത്‌ ഇങ്ങനെയൊരു പ്രതിഭയില്ല. പി.എ മുഹമ്മദ്‌ എന്ന്‌ മുഷ്‌ത്താഖായിരുന്നു മലയാള പത്രപ്രവര്‍ത്തന രംഗത്ത്‌ കളിയെഴുത്തിന്‌ തുടക്കമിട്ടത്‌. അദ്ദേഹത്തിന്റെ വഴിയിലുടെ വന്ന വിസിയും മറഞ്ഞിരിക്കുന്നു. കെ കോയ എന്ന കളിയെഴുത്തുകാരനും ഈ തലമുറയില്‍പ്പെട്ട വ്യക്തിയായിരുന്നു. ഒരു കാലഘട്ടമാണ്‌ കായിക പത്രപ്രവര്‍ത്തന രംഗത്ത്‌ അവസാനിച്ചിരിക്കുന്നത്‌. ഇവര്‍ക്ക്‌ പകരം വെക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ കായിക പത്രപ്രവര്‍ത്തന ശാഖ തികച്ചും അനാഥമായിരിക്കയാണ്‌..... പെലെയുടെ ചെത്തിയടിയും ബ്രാഡ്‌മാന്റെ ലോകം കുലുക്കി പ്രകടനവുമെല്ലാം വിംസി കളിയെഴുത്തിന്‌ സമ്മാനിച്ച കൈയ്യൊപ്പുകളാണ്‌... അദ്ദേഹത്തിന്റെ വാല്‍ക്കഷ്‌ണത്തില്‍ ഒളിഞ്ഞിരിക്കാറുള്ള വിമര്‍ശനത്തിന്റെ ആക്ഷേപ തീവ്രത മറക്കാനാവില്ല. വാല്‍ക്കഷ്‌ണം എന്നതാണ്‌ അദ്ദേഹത്തിന്റെ ആത്മകഥയുടെ നാമവും. കാലത്തിന്റെ വഴിയില്‍ പരാതികളില്ലാതെ സഞ്ചരിച്ച പ്രിയപ്പെട്ട ഗുരുവിന്‌ ആയിരം പ്രണാമങ്ങള്‍. വിംസിയെ പി.ടി ഉഷ ഓര്‍മ്മിക്കുന്നു കോഴിക്കോട്‌: മഞ്ചേരിയില്‍ നടന്ന എഞ്ചിനിയര്‍മാരുടെ കായിക മേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ്‌ പി.ടി ഉഷ വിംസിയുടെ വിയോഗ വാര്‍ത്തയറിയുന്നത്‌. ഉടന്‍ തന്നെ ഭര്‍ത്താവ്‌ ശ്രീനിവാസനും ഉഷ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിന്റെ സെക്രട്ടറി അജനചന്ദ്രനുമൊപ്പം വിംസിയുടെ വീട്ടിലെത്തിയ സ്‌പ്രിന്റ്‌ റാണി ഒരു നിമിഷം ഗദ്‌ഗദകണ്‌ഠയായി.... ഉഷയിലെ കായികതാരത്തിന്‌ നൂറില്‍
 
KSEB hold HAL to a stalemate Top
 
I-League: Lajong Were A Little Overconfident - Viva Coach Sreedharan - Goal.com Top
Goal.com I-League: Lajong Were A Little Overconfident - Viva Coach Sreedharan Goal.com Viva Kerala were minutes away from their first away win against Shillong Lajong until Nepalese international Anil Gurung grabbed a late equalizer. ... and more »
 
CRCC 9-A Side Trophy: Navelim to cross swords with Goa Maroons in semis - Mangalorean.com Top
Mangalorean.com CRCC 9-A Side Trophy: Navelim to cross swords with Goa Maroons in semis Mangalorean.com Navelim dominated the game throughout with Alfred Pires, Kelly Rodrigues, Americo and Seby Barbosa playing excellent football . Goa Maroons marshaled by ...
 
Journey from Chelsea to Lajong - Daily News & Analysis Top
Journey from Chelsea to Lajong Daily News & Analysis Mumbai : It's not easy to carry on when you aim for the sky but eventually end up being lost in the crowd. Twenty-three year old Anil Gurung knows it the ... Gurung is making waves Calcutta Telegraph all 2 news articles »
 
Football festival - E-Pao.net Top
Football festival E-Pao.net ... match of the Under-14 Boys Football Festival 2009-10 at Jamshedpur, Jharkhand today while at Dharmapuri, Tamil nadu where the under-13 girls competition ...
 
Cops record cabin crew's statements on Churchill players - Indian Express Top
Cops record cabin crew's statements on Churchill players Indian Express The investigators probing the molestation case against three players of the Goa -based football club Churchill Brothers have begun recording the statements ... and more »
 
I-League: Chirag Untied – Dempo SC Match Deferred By A Day - Goal.com Top
Goal.com I-League: Chirag Untied – Dempo SC Match Deferred By A Day Goal.com AIFF General Secrtary Mr. Alberto Colaco along with I-League organizing Committee Vice Chairman Mr Utpal Ganguly decided to postpone the round ten I-League ... IN THE CITY Calcutta Telegraph all 2 news articles »
 

CREATE MORE ALERTS:

Auctions - Find out when new auctions are posted

Horoscopes - Receive your daily horoscope

Music - Get the newest Album Releases, Playlists and more

News - Only the news you want, delivered!

Stocks - Stay connected to the market with price quotes and more

Weather - Get today's weather conditions




You received this email because you subscribed to Yahoo! Alerts. Use this link to unsubscribe from this alert. To change your communications preferences for other Yahoo! business lines, please visit your Marketing Preferences. To learn more about Yahoo!'s use of personal information, including the use of web beacons in HTML-based email, please read our Privacy Policy. Yahoo! is located at 701 First Avenue, Sunnyvale, CA 94089.

No comments:

Post a Comment