Monday, January 11, 2010

Y! Alert: Football News India

Yahoo! Alerts
My Alerts

The latest from Football News India


Manorama Gold Cup 2010: Josco FC edges past Navy Top
 
Legends of the Game | Thazhatheri Abdul Rahaman Top
 
U14: Tamil Nadu defeats Kerala Top
 
PAK ENERGY Top
പാക്കിസ്‌താന്‌ ലീഡ്‌ സിഡ്‌നി: ഓസ്‌ട്രേലിയന്‍ ബൗളിംഗിന്‌ മുന്നില്‍ സമ്പൂര്‍ണ്ണാധിപത്യം നേടാനായില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ പാക്കിസ്‌താന്‌ നിര്‍ണ്ണായകമായ 204 റണ്‍സിന്റെ ലീഡ്‌. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ 127 ല്‍ അവസാനിപ്പിച്ച പാക്കിസ്‌താന്‍ ഇന്നലെ ഒമ്പത്‌ വിക്കറ്റിന്‌ 331 റണ്‍സ്‌ സമ്പാദിച്ചു. 71 റണ്‍സ്‌ നേടിയ ഓപ്പണര്‍ സല്‍മാന്‍ ഭട്ടും 53 റണ്‍സ്‌ നേടിയ ഇംറാന്‍ ഫര്‍ഹാത്തും നല്‍കിയ തകര്‍പ്പന്‍ തുടക്കം ഉപയോഗപ്പെടുത്തുന്നതില്‍ മധ്യനിര പരാജയപ്പെട്ടതാണ്‌ പാക്കിസ്‌താനെ വലിയ സ്‌ക്കോറില്‍ നിന്നും തടഞ്ഞത്‌. ആക്രമണ ബാറ്റിംഗിലുടെ അവസാന സെഷനില്‍ നായകന്‍ മുഹമ്മദ്‌ യൂസഫും ഉമര്‍ അക്‌മലും മിന്നിയെങ്കിലും വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്റെ മിന്നുന്ന ക്യാച്ചില്‍ അപകടകാരിയായ യൂസഫ്‌ വീണതോടെ സ്‌ക്കോറിംഗിനെ അത്‌ ബാധിച്ചു. പേസിനെ തുണക്കുന്ന, ബൗണ്‍സുള്ള ട്രാക്കില്‍ ഇപ്പോഴും ബാറ്റിംഗ്‌ ദുഷ്‌ക്കരമായി നില്‍ക്കവെ പാക്കിസ്‌താന്റെ ലീഡ്‌ ഓസ്‌ട്രേലിയക്ക്‌ വെല്ലുവിളിയാണ്‌. ആദ്യ ടെസ്‌റ്റില്‍ മികച്ച പോരട്ടത്തിന്‌ ശേഷം കീഴടങ്ങിയ പാക്കിസ്‌താന്‌ പരമ്പരയിലേക്ക്‌ തിരിച്ചുവരാനാണ്‌ ഇപ്പോള്‍ അവസരമൊരുങ്ങിയിരിക്കുന്നത്‌. രണ്ടാം ദിവസം ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്‌താന്‌ വേണ്ടി പരമ്പരയില്‍ ഇതാദ്യമായി ഓപ്പണര്‍മാരായ സല്‍മാന്‍ ഭട്ടും ഇംറാന്‍ ഫര്‍ഹാത്തും ഫോമില്‍ കളിച്ചപ്പോള്‍ ഒന്നാം വിക്കറ്റില്‍ 109 റണ്‍സാണ്‌ പിറന്നത്‌. അച്ചടക്കമുളള പ്രകടനമായിരുന്നു ഓപ്പണര്‍മാര്‍ നടത്തിയത്‌. മെല്‍ബണ്‍ ടെസ്റ്റിലെ പരാജയത്തിന്‌ ശേഷം കോച്ച്‌ ഇന്‍ത്തികാബ്‌ ആലം ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ നേരെ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിനുളള പരിഹാരമെന്നോണം ഓസീസ്‌ സീമര്‍മാരുടെ മോഹിപ്പിക്കുന്ന പന്തുകള്‍ക്ക്‌ മുന്നില്‍ പതറാതെയാണ്‌ ഇരുവരും കളിച്ചത്‌. മുഹമ്മദ്‌ ആസിഫ്‌, മുഹമ്മദ്‌ ആമിര്‍ എന്നീ സീമര്‍മാര്‍ ആദ്യ ദിവസം നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിലുള്ള ആത്മവിശ്വാസത്തില്‍ മനോഹരമായി ബാറ്റ്‌ പിടിച്ചത്‌ ഭട്ടായിരുന്നു. വ്യക്തിഗത സ്‌ക്കോര്‍ 11 ല്‍ പീറ്റര്‍ സിഡിലിന്റെ പന്തില്‍ ലൈഫ്‌ ലഭിച്ച ഫര്‍ഹാത്തും അവസരോചിതമായാണ്‌ നീങ്ങിയത്‌. ലഞ്ച്‌ വരെ ഈ കൂട്ടുകെട്ട്‌ പിടിച്ചുനിന്നു. ടെസ്റ്റ്‌ ക്രിക്കറ്റിലെ പതിമൂന്നാമത്‌ അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ ശേഷം നതാന്‍ ഹൗറിറ്റ്‌സിന്റെ പന്തില്‍ ഫര്‍ഹാത്ത്‌ പുറത്തായി. ഇതേ സെഷനില്‍ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ഭട്ടും പുറത്തായി. ഇവിടെ നിന്നുമാണ്‌ ഫൈസല്‍ ഇഖ്‌ബാലും ക്യാപ്‌റ്റന്‍ യൂസഫും ഒത്തുചേര്‍ന്നത്‌. ചായക്ക്‌ പിരിയുമ്പോള്‍ ഈ സഖ്യമായിരുന്നു ക്രീസില്‍. സിഡിലിന്റെ പന്തില്‍ വാട്ട്‌സണ്‍ പറന്നെടുത്ത മിന്നല്‍ ക്യാച്ചില്‍ ഇഖ്‌ബാല്‍ പുറത്തായതാണ്‌ തകര്‍ച്ചക്ക്‌ കാരണമായത്‌. ജാവേദ്‌ മിയാന്‍ദാദിന്റെ മരകുമകനായ ഫൈസല്‍ 86 പന്തില്‍ നിന്ന്‌ 27 റണ്‍സാണ്‌ നേടിയത്‌. ഉമര്‍ അക്‌മല്‍ വന്നപ്പോള്‍ ഏകദിന ശൈലിയിലായി പാക്കിസ്‌താന്‍ ബാറ്റിംഗ്‌. പുതിയ പന്ത്‌ മൈതാനത്തിന്റെ നാല്‌ ഭാഗത്തേക്കും പറന്നപ്പോള്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗും അന്ധാളിച്ചു. പാക്കിസ്‌താന്റെ പുതിയ കണ്ടുപിടുത്തമായ യുവതാരം ഒമ്പത്‌ തവണ പന്തിനെ അതിര്‍ത്തി കടത്തി. ഞൊടിയിടയില്‍ 48 പന്തില്‍ നിന്ന്‌ 49 റണ്‍സാണ്‌ ഉമര്‍ നേടിയത്‌. യുവതാരത്തെ പിടികൂടാന്‍ സ്ലിപ്പില്‍ നിറയെ ഫീല്‍ഡര്‍മാരെ നിരത്തിയിട്ടും പോണ്ടിംഗിനെ കാര്യങ്ങള്‍ തുണച്ചില്ല. ഒടുവില്‍ ബൊളിഗ്നറുടെ പന്തില്‍ ഉമര്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങിയപ്പോഴാണ്‌ റിക്കിയുടെ ശ്വാസം നേരെ വീണത്‌. മിസ്‌ബാഹുല്‍ ഹഖ്‌ (11), കമറാന്‍ അക്‌മല്‍ (14) എന്നിവര്‍ നിരാശപ്പെടുത്തി. ഡാനിഷ്‌ കനേരിയ (2), മുഹമ്മദ്‌ ആസിഫ്‌ (0) എന്നിവരാണിപ്പോള്‍ ക്രീസില്‍. ഓസ്‌ട്രേലിയക്ക്‌ വേണ്ടി ബൊളീഗ്നര്‍ 70 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ മിച്ചല്‍ ജോണ്‍സണും ഷെയിന്‍ വാട്ട്‌സണും രണ്ട്‌ വിക്കറ്റ്‌ നേടി. ഫുട്‌ബോളും ജീവിതവും പ്രകാശനം ചെയ്‌തു കോഴിക്കോട്‌: പ്രശസ്‌ത ഫുട്‌ബോള്‍ താരവും പരിശീലകനുമായ എന്‍.എം നജീബിന്റെ ആത്മകഥയായ ഫുട്‌ബോളും ജീവിതവും പ്രകാശനം ചെയ്‌തു. പ്രീമിയര്‍ ടയേഴ്‌സിലൂടെ കേരളാ ഫുട്‌ബോളില്‍ നിറഞ്ഞത്‌ മുതല്‍ എസ്‌.ബി.ടി ജൂനിയര്‍ ടീമിന്റെ പരിശീലകനായി സേവനമനുഷ്‌ഠിച്ചത്‌ വരെയുള്ള സംഭവ ബഹുലമായ കാലഘട്ടമാണ്‌ സിത്താര ബുക്ക്‌സ്‌ പ്രസിദ്ധീകരിച്ച പുസ്‌തകത്തിലുള്ളത്‌. മേയര്‍ എം. ഭാസ്‌ക്കരനില്‍ നിന്നും നജീബിന്റെ ആദ്യകാല പരിശീലകനായിരുന്ന സി.പി.എം ഉസ്‌മാന്‍ കോയ പുസ്‌തകം ഏറ്റുവാങ്ങി. നജീബിന്റെ ഭാര്യയാണ്‌ ഭര്‍ത്താവിന്റെ ഫുട്‌ബോള്‍ അനുഭവങ്ങള്‍ക്ക്‌ തൂലികാ ചിത്രം നല്‍കിയത്‌. തിരക്കേറിയ താരമായും പിന്നീട്‌ തിരക്കേറിയ പരിശീലകനായും മൈതാനത്തിന്റെ ആരവങ്ങളില്‍ നിറഞ്ഞ നജീബിന്റെ അനുഭവകഥകളില്‍ കുട്ടിക്കാലത്തെ സാക്ഷ്യങ്ങളുണ്ട്‌, താരമെന്ന നിലയില്‍ ഉയരങ്ങളിലെത്തിയപ്പോഴുണ്ടായ ദുരനുഭവങ്ങളിലൂടെയും സഞ്ചരിക്കുന്ന അദ്ദേഹം കൊല്‍ക്കത്താ ടീമുകള്‍ക്കായി കളിച്ചിരുന്ന കാലത്ത അനുഭവങ്ങളും പങ്ക്‌ വെക്കുന്നു. വിവാദങ്ങളിലേക്ക്‌ കടക്കാതെ, ഫുട്‌ബോളിന്റെ നന്മക്കായി ചെയ്‌ത സേവനങ്ങള്‍ പ്രതിപാദിക്കുന്ന നജീബിന്റെ പുസ്‌തകത്തിന്‌ അവതാരിക രചിച്ചിരിക്കുന്നത്‌ പ്രശസ്‌ത കളിയെഴുത്തകാരനും മലയാള മനോരമ റസിഡന്‍ഡ്‌ എഡിറ്ററുമായ കെ.അബൂബക്കറാണ്‌. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഏ. പ്രദീപ്‌ കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. മുന്‍ മന്ത്രിയും ഫുട്‌ബോള്‍ പ്രേമിയുമായ സി.കെ നാണു, കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ മുഹമ്മദ്‌ മണ്ണില്‍, കളിയെഴുത്തുകാരനായ ഭാസി മലാപ്പറമ്പ്‌ എന്നിവര്‍ സംസാരിച്ചു. പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറും സ്‌പോര്‍ട്‌സ്‌ നിരൂപകനുമായ കമാല്‍ വരദൂര്‍ സ്വാഗതവും എന്‍.എം നജീബ്‌ നന്ദിയും പറഞ്ഞു. എം.സി.പി ജേതാക്കള്‍ കോഴിക്കോട്‌: ഫുട്‌ബോള്‍ പ്ലെയേഴ്‌സ്‌ അസോസിയേഷന്റെ മാളിയേക്കല്‍ ആലിക്കോയ മെമ്മോറിയല്‍ ആള്‍ കേരളാ ഇന്റര്‍ സ്‌ക്കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എം.എസ്‌.പി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മലപ്പുറം ജേതാക്കളായി. മാങ്കാവ്‌ മിനി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എം.സി.പി രണ്ട്‌ ഗോളിന്‌ മൂര്‍ക്കനാട്‌ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അരീക്കോടിനെ പരാജയപ്പെടുത്തി. വിജയികള്‍ക്ക്‌ ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍ ട്രോഫികള്‍ നല്‍കി. പതിനേഴാം മിനുട്ടില്‍ മുഹമ്മദ്‌ ഫൈറുസും അമ്പത്തിയെട്ടാം മിനുട്ടില്‍ ഷമീലും നേടിയ ഗോളുകളാണ്‌ എം.എസ്‌.പിയെ തുണച്ചത്‌. ഷമീലാണ്‌ കളിയിലെ കേമന്‍. ഫുട്‌ബോള്‍ പ്ലെയേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സി.ഉമ്മര്‍ സമാപന ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.മുഹമ്മദ്‌ ബഷീര്‍, ടൂര്‍ണ്ണമെന്റ്‌ കമ്മിറ്റി കണ്‍വീനര്‍ മുന്‍ ഇന്റര്‍നാഷണല്‍ കെ.പി സേതുമാധവന്‍, ട്രഷറര്‍ കെ. ബാലകൃഷ്‌ണന്‍, പ്രേംനാഥ്‌ ഫിലിപ്പ്‌ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍കാല റഫറി പി.ജമാലുദ്ദീനെ ആദരിച്ചു. ലോകകപ്പ്‌ കൊല്‍ക്കത്തയില്‍ മുംബൈ: ജൂണില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാന്‍ പോവുന്ന ലോകകപ്പ്‌ മല്‍സരങ്ങളുടെ പ്രചരണാര്‍ത്ഥം ഫിഫ ലോകകപ്പ്‌ കൊല്‍ക്കത്തയിലെത്തുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്കയായി വിശേഷിപ്പിക്കുന്ന നഗരത്തില്‍ ജനുവരി 15 മുതല്‍ 17 വരെയാണ്‌ കൊക്ക കോള ഫിഫ ലോകകപ്പ്‌ പര്യടനം. ലോകകപ്പിന്റെ പ്രധാന പ്രായോജകരായ കൊക്ക കോളയുടെ
 
VIMSI the GREAT Top
വിംസി അന്തരിച്ചു കോഴിക്കോട്‌: മലയാള കായിക പത്രപ്രവര്‍ത്തനത്തിന്‌ പുത്തന്‍ ദിശാബോധം നല്‍കിയ വിഖ്യാത മാധ്യമ പ്രവര്‍ത്തകന്‍ വിംസി എന്ന വി.എം ബാലചന്ദ്രന്‍ (86) നിര്യാതനായി. ഇന്നലെ പുലര്‍ച്ചെ ബിലാത്തിക്കുളത്തെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദിനപ്രഭയിലുടെ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച വിംസി ദീര്‍ഘകാലം മാതൃഭൂമിയിലായിരുന്നു. 1984 ല്‍ മാതൃഭൂമിയില്‍ നിന്ന്‌ അസിസ്റ്റന്‍ഡ്‌ എഡിറ്ററായി വിരമിച്ച അദ്ദേഹം പിന്നീട്‌ സ്വന്തം കോളങ്ങളിലുടെ കായികരംഗത്തെ മൂല്യച്യൂതികളെ തുറന്ന്‌ കാട്ടിയിരുന്നു. പരേതയായ അമ്മിണിയമ്മയാണ്‌ ഭാര്യ. ഉണ്ണികൃഷ്‌ണന്‍ (എസ്‌.ബി.ഐ), വിജകൃഷ്‌ണന്‍ (സിവില്‍ എഞ്ചിനിയര്‍), മിനി എന്നിവരാണ്‌ മക്കള്‍. 1925 ല്‍ താമരശ്ശേരിയില്‍ ജനിച്ച വിംസിയിലെ പത്രപ്രവര്‍ത്തകന്‍ 1949 ല്‍ ദിനപ്രഭയിലുടെയാണ്‌ വായനക്കാരുടെ മുന്നിലെത്തുന്നത്‌. മലയാള പത്രങ്ങളില്‍ സ്‌പോര്‍ട്‌സിന്‌ പ്രത്യേക താളുകള്‍ ഇല്ലാത്ത കാലത്ത്‌, കളിയെഴുത്തിന്റെ ലോകത്ത്‌ പുതിയ പ്രവണതകള്‍ക്ക്‌ തുടക്കം നല്‍കിയ വിംസി 1950 ലാണ്‌ മാതൃഭൂമിയില്‍ ചേര്‍ന്നത്‌. കായിക മാധ്യമ പ്രവര്‍ത്തനത്തില്‍ പ്രത്യേക പദാവലികളും ശൈലിയും സംഭാവന ചെയ്‌ത അദ്ദേഹത്തിന്റെ ആത്മകഥ വാല്‍ക്കഷ്‌ണം പൂര്‍ത്തിയാവാനിരിക്കെയാണ്‌ മരണം. (കൂടുതല്‍ വാര്‍ത്തകള്‍ക്ക്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക കാണുക) തേര്‍ഡ്‌ ഐ-കമാല്‍ വരദൂര്‍ വിംസി മരണം കൊതിച്ചിരുന്നു ഏകാന്തതയുടെ തടവറയില്‍ വിംസി മരണം കൊതിച്ചിരുന്നു... ഭാര്യ അമ്മിണിയമ്മയുടെ വിയോഗത്തിന്‌ ശേഷം ബിലാത്തിക്കുളത്തെ നാരായണീയത്തില്‍, വായനയില്‍ മാത്രം ആശ്വാസം കണ്ടെത്തിയ അദ്ദേഹത്തെ കാണാന്‍ രണ്ട്‌ മാസം മുമ്പ്‌ വീട്ടിലെത്തിയപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇന്നും മനസ്സിനെ വേട്ടയാടുന്നുണ്ട്‌. മകന്റെ വീട്ടിന്റെ വരാന്തയിലെ കസേരയിലിരിക്കുകയായിരുന്നു വിംസി. പ്രായം നേത്രങ്ങളെ ബാധിച്ചതിനാല്‍ അദ്ദേഹത്തിന്‌ ആളുകളെ പെട്ടെന്ന്‌ തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ശബ്ദത്തില്‍ നിന്നും എന്നെ തിരിച്ചറിഞ്ഞ അദ്ദേഹം കൈകകള്‍ നീട്ടി. നിനക്ക്‌ ഒന്ന്‌ ഫോണ്‍ ചെയ്യാന്‍ പോലും സമയമില്ലല്ലേ എന്ന പരിഭവത്തിന്‌ അദ്ദേഹം തന്നെ മറുപടി നല്‍കി. അല്ലെങ്കിലും ഫോണ്‍ ചെയ്‌തിട്ടെന്ത്‌ കാര്യം-എനിക്ക്‌ ശബ്ദവും കേള്‍ക്കാനാവില്ലല്ലോ..... ഒരു കാലത്ത്‌ മലയാള കായിക മാധ്യമ പ്രവര്‍ത്തനരംഗത്ത്‌ ശക്തമായ ശബ്ദമായി നിറഞ്ഞ ബാലേട്ടന്‍ വേദനകളിലും കായികലോകത്തെ ശബ്ദങ്ങള്‍ മനസ്സിലാക്കിയിരുന്നു. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫളഡ്‌ലൈറ്റുകള്‍ തെളിഞ്ഞതിന്റെ സന്തോഷം പ്രകടമാക്കിയ അദ്ദേഹം കുറെ പഴയ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ അതെല്ലാം കേട്ടിരിരുന്നു. യാത്ര പറഞ്ഞിറങ്ങാന്‍ നേരത്ത്‌്‌ കരങ്ങള്‍ മുറുകെ പിടിച്ച്‌ അദ്ദേഹം പറഞ്ഞു-നീ എന്റെ കഴുത്ത്‌ ഒന്ന്‌ പിടിച്ചുതരുമോ...... മതിയായെടാ ഈ ഏകാന്തത.... ആരോടും സംസാരിക്കാനാവില്ല, ആരും എന്നെ കേള്‍ക്കാനില്ല... ഇങ്ങനെ ഏകാന്തതയെ സ്‌നേഹിക്കാനും എനിക്കാവുന്നില്ല... നീ ഇടക്ക്‌ നിര്‍ബന്ധമായും വിളിക്കണം..... വിംസിയുടെ വാക്കുകള്‍ മനസ്സിനെ ചെറുതായിട്ടല്ല വേട്ടയാടിയത്‌. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോവുന്നവരുടെ വേദനകള്‍ നേരില്‍ കണ്ടപ്പോള്‍ ആ രാത്രി ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. പിന്നെ പലപ്പോഴും വിംസിയെ ഫോണില്‍ വിളിക്കും. വിംസിയെന്ന മാധ്യമ പ്രവര്‍ത്തകനാവാന്‍ -സത്യം ഇനിയുള്ള തലമുറയില്‍ ആര്‍ക്കുമാവില്ല. ശുദ്ധമായ രചനയില്‍ സത്യസന്ധതയുടെ അമ്പും നിശിത വിമര്‍ശനത്തിന്റെ വില്ലുമുണ്ടായിരുന്നു. പറയാനുള്ളത്‌ തുറന്ന്‌ പറഞ്ഞതിന്റെ പേരില്‍ വിംസിക്ക്‌ ശത്രുക്കള്‍ നിരവധിയുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തനമെന്നത്‌ സുഹൃത്തുക്കളെ സമ്പാദിക്കാനുളള ഗുളികയല്ലെന്ന്‌ പലപ്പോഴും പറഞ്ഞിട്ടുള്ള അദ്ദേഹം എന്നും ഗ്യാലറികളെ സ്‌നേഹിച്ച, വായനക്കാരുടെ മനസ്സിനെ അറിഞ്ഞ കായിക പത്രപ്രവര്‍ത്തകനായിരുന്നു. അധികമൊന്നും ബഹുമതികള്‍ അദ്ദേഹത്തെ തേടി വന്നിരുന്നില്ല. എം.വി പൈലി അവാര്‍ഡും നിലാംബരന്‍ അവാര്‍ഡും ടി.അബൂക്ക അവാര്‍ഡും ഒടുവില്‍ കേരളാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ സമഗ്ര സംഭാവനക്കുളള പുരസ്‌ക്കാരവും അദ്ദേഹത്തെ തേടി വന്നത്‌ സജീവ മാധ്യമ പ്രവര്‍ത്തകനായിരുന്ന സമയത്തല്ല. സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുമായി സഹകരിച്ച്‌ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്‌ കഴിഞ്ഞ വര്‍ഷം കാപ്പാട്‌ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ്‌ ജര്‍ണലിസം വര്‍ക്ക്‌ ഷോപ്പില്‍ വിംസിയെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. അദ്ദേഹത്തെ ക്ഷണിക്കനായി ഞാനും കോഴിക്കോട്‌ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ കെ.ജെ മത്തായിയും വീട്ടില്‍ ചെന്നു. വര്‍ക്ക്‌ഷോപ്പില്‍ വരാനും കായിക പത്രപ്രവര്‍ത്തന രംഗത്തെ തന്റെ പിന്‍ഗാമികളെ പരിചയപ്പെടാനും ആഗ്രഹമുണ്ടായിരുന്ന അദ്ദേഹം തന്റെ പരാധീനതകളാണ്‌ പറഞ്ഞത്‌. കാഴ്‌ച്ചക്കും കേള്‍വിക്കും തകരാറുളള ഞാന്‍ നിങ്ങള്‍ക്ക്‌ ബാധ്യതയാവും. സോറി ഞാന്‍ വരുന്നില്ല-എത്ര നിര്‍ബന്ധിച്ചിട്ടും വിംസി വന്നില്ല. വര്‍ക്ക്‌ ഷോപ്പ്‌ കഴിഞ്ഞതിന്‌ ശേഷം ഞങ്ങള്‍ മൊമന്റോ നല്‍കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വീണ്ടുമെത്തി. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ ടി.പി ദാസനും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അന്ന്‌ ധാരാളം സംസാരിച്ച വിംസി മടങ്ങുമ്പോള്‍ ഫോണില്‍ വിളിക്കാന്‍ മറക്കരുതെന്നും പറഞ്ഞു. കായിക പത്രപ്രവര്‍ത്തന രംഗത്ത്‌ ഇങ്ങനെയൊരു പ്രതിഭയില്ല. പി.എ മുഹമ്മദ്‌ എന്ന്‌ മുഷ്‌ത്താഖായിരുന്നു മലയാള പത്രപ്രവര്‍ത്തന രംഗത്ത്‌ കളിയെഴുത്തിന്‌ തുടക്കമിട്ടത്‌. അദ്ദേഹത്തിന്റെ വഴിയിലുടെ വന്ന വിസിയും മറഞ്ഞിരിക്കുന്നു. കെ കോയ എന്ന കളിയെഴുത്തുകാരനും ഈ തലമുറയില്‍പ്പെട്ട വ്യക്തിയായിരുന്നു. ഒരു കാലഘട്ടമാണ്‌ കായിക പത്രപ്രവര്‍ത്തന രംഗത്ത്‌ അവസാനിച്ചിരിക്കുന്നത്‌. ഇവര്‍ക്ക്‌ പകരം വെക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ കായിക പത്രപ്രവര്‍ത്തന ശാഖ തികച്ചും അനാഥമായിരിക്കയാണ്‌..... പെലെയുടെ ചെത്തിയടിയും ബ്രാഡ്‌മാന്റെ ലോകം കുലുക്കി പ്രകടനവുമെല്ലാം വിംസി കളിയെഴുത്തിന്‌ സമ്മാനിച്ച കൈയ്യൊപ്പുകളാണ്‌... അദ്ദേഹത്തിന്റെ വാല്‍ക്കഷ്‌ണത്തില്‍ ഒളിഞ്ഞിരിക്കാറുള്ള വിമര്‍ശനത്തിന്റെ ആക്ഷേപ തീവ്രത മറക്കാനാവില്ല. വാല്‍ക്കഷ്‌ണം എന്നതാണ്‌ അദ്ദേഹത്തിന്റെ ആത്മകഥയുടെ നാമവും. കാലത്തിന്റെ വഴിയില്‍ പരാതികളില്ലാതെ സഞ്ചരിച്ച പ്രിയപ്പെട്ട ഗുരുവിന്‌ ആയിരം പ്രണാമങ്ങള്‍. വിംസിയെ പി.ടി ഉഷ ഓര്‍മ്മിക്കുന്നു കോഴിക്കോട്‌: മഞ്ചേരിയില്‍ നടന്ന എഞ്ചിനിയര്‍മാരുടെ കായിക മേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ്‌ പി.ടി ഉഷ വിംസിയുടെ വിയോഗ വാര്‍ത്തയറിയുന്നത്‌. ഉടന്‍ തന്നെ ഭര്‍ത്താവ്‌ ശ്രീനിവാസനും ഉഷ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിന്റെ സെക്രട്ടറി അജനചന്ദ്രനുമൊപ്പം വിംസിയുടെ വീട്ടിലെത്തിയ സ്‌പ്രിന്റ്‌ റാണി ഒരു നിമിഷം ഗദ്‌ഗദകണ്‌ഠയായി.... ഉഷയിലെ കായികതാരത്തിന്‌ നൂറില്‍ നൂറ്‌ മാര്‍ക്കിട്ടപ്പോഴും, വളര്‍ന്നു വരുന്ന ഉഷയെ നേര്‍വഴിയിലേക്ക്‌ നയിക്കാന്‍ തന്റെ തൂലികയിലെ ബ്രഹ്മാസ്‌ത്രം പ്രയോഗിച്ച വിംസിയെ മറക്കാന്‍ ഇന്ത്യയുടെ പ്രിയപ്പെട്ട താരത്തിന്‌ കഴിയില്ല. ഉഷക്ക്‌ വളരാന്‍ വളക്കൂറുളള മണ്ണ്‌്‌ ഇവിടെയാണെങ്കിലും വിദേശ പരിശീലനം സമ്പാദിച്ചാല്‍ മാത്രമാണ്‌ ലോകോത്തര തലത്തില്‍ കുതിക്കാന്‍ കഴിയൂ എന്ന ആദ്യം വ്യക്തമാക്കിയത്‌ വിംസിയായിരുന്നു. തന്റെ ഓര്‍മ്മകളിലൂടെ പി.ടി ഉഷ: വിംസിയെ ഒരിക്കലും
 
അഖിലേന്ത്യ അന്തര്‍സര്‍വകലാശാല ഫുട്‌ബോള്‍: കേരളം മടങ്ങി വെറും കൈയോടെ - മംഗളം Top
അഖിലേന്ത്യ അന്തര്‍സര്‍വകലാശാല ഫുട്‌ബോള്‍: കേരളം മടങ്ങി വെറും കൈയോടെ മംഗളം ' വിഷന്‍ ഏഷ്യ സ്‌കൂള്‍' പദ്ധതി കേരളത്തില്‍ നടപ്പാക്കിയെങ്കിലും അത്‌ തട്ടിക്കൂട്ടായിരുന്നു. മികച്ച പ്രകടനം നടത്തിയ സ്‌കൂള്‍ താരങ്ങളെ പോലും വേണ്ടത്ര പരിഗണന നല്‍കാതെ അവഗണിച്ചു. ...
 
SAFF Cup Comment: India U-23, Not India, Signal Better Times For Indian Football - Goal.com Top
Goal.com SAFF Cup Comment: India U-23, Not India, Signal Better Times For Indian Football Goal.com Hell, there was no Bob Houghton ! In fact, even the first choice U-23 striker, Baljit Sahni, was unavailable due to injury. Keeping aside the sheer talent ... and more »
 
Viva Kerala hold Lajong - Calcutta Telegraph Top
Goal.com Viva Kerala hold Lajong Calcutta Telegraph Gurung headed a cross from fellow striker Seikhokau Tuboi into the net that resulted in a 1-1 draw after Viva Kerala had surged ahead through striker ... I-League Preview: Shillong Lajong - Viva Kerala Goal.com I-League Division 1 IndianFootball.Com Anil Gurung's equaliser help Lajong draw with Kerala Press Trust of India Goal.com  - Calcutta Telegraph all 9 news articles »
 
വിംസീ അന്തരിച്ചു - മലയാള മനോരമ Top
മലയാള മനോരമ വിംസീ അന്തരിച്ചു മലയാള മനോരമ സ്പോര്‍ട്സ് ജേണലിസ്റ്റസ് അസോസിയേഷന്‍ സ്ഥാപക നേതാവായ അദ്ദേഹം കോഴിക്കോട് ജില്ലാ പത്രപ്രവര്‍ത്തക യൂണിയന്‍ വൈസ് പ്രസിഡന്‍റായിരുന്നു. അവിഭക്ത മലബാര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനില്‍ ... പിന്നെ കൂടുതലും »
 
I-League: Don't Just Blame the Fans for Hooligan Acts – Mohun Bagan's Ishfaq Ahmed - Goal.com Top
Goal.com I-League: Don't Just Blame the Fans for Hooligan Acts – Mohun Bagan's Ishfaq Ahmed Goal.com The round nine encounter between Mohun Bagan and Churchill Brothers at Barasat's Vidyasagar Krirangan, ended in an entertaining 2-2 draw on Friday afternoon ... Arindam to be showcaused Calcutta Telegraph AIFF showcauses Arindam, no matches in Barasat as of now Times of India Bagan fans attack Churchill players Kolkata Mirror Indian Express  - Rediff  - Goal.com all 40 news articles »
 
Subrata's dig at Bhaichung - Calcutta Telegraph Top
Subrata's dig at Bhaichung Calcutta Telegraph Mewanhile, Dempo Sports Club notched up a fantastic 3-1 win over Air India in an away encounter on Saturday. ND Opara gave them home team lead in the 15th ... and more »
 
Australian TV broadcaster becomes partner Top
 
Dempo push AI into relegation zone - Mumbai Mirror Top
 
Pune FC opens account in National Football tourney - Press Trust of India Top
Pune FC opens account in National Football tourney Press Trust of India Ludhiana, Jan 9 (PTI) Pune FC tasted their first victory in the National Football League tournament when they defeated JCT 2-1 at the Guru Nanak Stadium ...
 
Arindam in trouble, Barasat under scanner as I-League venue - Indian Express Top
Goal.com Arindam in trouble, Barasat under scanner as I-League venue Indian Express A day after the violence-marred match between Mohun Bagan and Churchill Brothers at Barasat, the I-League committee sat over the ugly episode and is now ... I-League: Don't Just Blame the Fans for Hooligan Acts – Mohun Bagan's Ishfaq Ahmed Goal.com Arindam to be showcaused Calcutta Telegraph AIFF showcauses Arindam, no matches in Barasat as of now Times of India Rediff  - Kolkata Mirror  - Goal.com all 42 news articles »
 
I-League: There's No League With So Many Stops And Starts - Mahindra United's ... - Goal.com Top
Goal.com I-League: There's No League With So Many Stops And Starts - Mahindra United's ... Goal.com Mahindra United , who were amongst the favourites to do well in the Federation Cup, couldn't reach the semi-finals and ended their campaign after a below par ...
 
4th State league - E-Pao.net Top
4th State league E-Pao.net ... Singjamei in a second leg match of the 4th Manipur State League Football Tournament against AIM, Khabam at Khuman Lampak Main stadium today. ...
 
I-League: Churchill draw with Bagan - indiablooms Top
I-League: Churchill draw with Bagan indiablooms Barasat, West Bengal, Jan 8 (IBNS) Churchill Brothers Friday drew with Mohun Bagan (2-2) here near Kolkata to remain on top in the I-League. ...
 
I-League: Players Forget Our Football After Long National Camps - Dempo's ... - Goal.com Top
I-League: Players Forget Our Football After Long National Camps - Dempo's ... Goal.com The Goan club weren't their usual self as they couldn't hold as much possession as they would have liked and gave the ball away cheaply. ...
 
U21: Shabeed shines as Malappuram crushes Idukki Top
 

CREATE MORE ALERTS:

Auctions - Find out when new auctions are posted

Horoscopes - Receive your daily horoscope

Music - Get the newest Album Releases, Playlists and more

News - Only the news you want, delivered!

Stocks - Stay connected to the market with price quotes and more

Weather - Get today's weather conditions




You received this email because you subscribed to Yahoo! Alerts. Use this link to unsubscribe from this alert. To change your communications preferences for other Yahoo! business lines, please visit your Marketing Preferences. To learn more about Yahoo!'s use of personal information, including the use of web beacons in HTML-based email, please read our Privacy Policy. Yahoo! is located at 701 First Avenue, Sunnyvale, CA 94089.

No comments:

Post a Comment