എന്നാല്‍ വിവ ആദ്യ പകുതിയുടെ 17 ആം മിനിട്ടില്‍ ഗോള്‍ നേടിയപ്പോള്‍, ഗോവയില്‍ കറുത്ത കുതിരകള്‍ ആയി മാറുമോ ഈ കേരള ടീം എന്ന് കുറച്ചൊന്ന് ആശിച്ചു പോയീ. പാടില്ല, എന്ന് പെട്ടന്ന് തന്നെ ടെംപോ മനസിലാക്കി തന്നു.
കഴിഞ്ഞ എഡിഷന്‍ ഐ-ലീഗിലെ ജേതാക്കളായ ടെംപോ, ഇത്തവണയും ശ്കതരാണ്. മുന്നേറ്റ നിരയില്‍ ഇന്ത്യയുടെ കളിക്കാരനായ സുനില്‍ ഛെത്രിയും, ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാരുമാടങ്ങുന്ന ശക്തമായ ടെംപോ ടീമിനെ ഗോവയില്‍ അട്ടിമറിക്കുക എന്നത് ചില്ലറ കാര്യമല്ല. എന്നാലും ഈ ടീം പ്രതീക്ഷക്കു വക നല്‍കുന്നു. ആദ്യ 7 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 14ആം സ്ഥാനത്തു വിരാജിക്കുന്ന വിവ ടീം ഗോവയില്‍ ടെമ്പോയുടെ തട്ടകത്തില്‍ ആദ്യ ഗോള്‍ നേടി എന്നത് പ്രതീക്ഷക്കു വക നല്‍കുന്നു. ഇത്രയോക്കയെ ഈ ടീമിനെ കുറിച്ച് ഒപ്ടിമിസ്റിക് ആവാന്‍ പറ്റൂ.
# | Team | M | W | D | L | Goals | GD | Pts | |
1 |
| 8 | 4 | 4 | 0 | 14:8 | 6 | 16 | |
2 |
| 8 | 4 | 3 | 1 | 18:11 | 7 | 15 | |
3 |
| 8 | 4 | 3 | 1 | 14:11 | 3 | 15 | |
4 |
| 8 | 3 | 5 | 0 | 17:9 | 8 | 14 | |
5 |
| 8 | 4 | 1 | 3 | 18:14 | 4 | 13 | |
6 |
| 8 | 3 | 3 | 2 | 11:9 | 2 | 12 | |
7 |
| 8 | 2 | 4 | 2 | 9:7 | 2 | 10 | |
8 |
| 8 | 2 | 4 | 2 | 10:10 | 0 | 10 | |
9 |
| 8 | 2 | 2 | 4 | 8:15 | -7 | 8 | |
10 |
| 7 | 1 | 4 | 2 | 6:10 | -4 | 7 | |
11 |
| 8 | 0 | 6 | 2 | 7:10 | -3 | 6 | |
12 |
| 7 | 1 | 2 | 4 | 8:16 | -8 | 5 | |
13 |
| 7 | 0 | 4 | 3 | 9:13 | -4 | 4 | |
14 |
| 7 | 1 | 1 | 5 | 6:12 | -6 | 4 |
കഴിഞ്ഞ മത്സരങ്ങളില്‍ വിവ മോശമല്ലാതെ കളിച്ചു. മഹിന്ദ്രയായുമുള്ള മാച്ചില്‍ ഡേവിഡ് ബൂത്ത് പറഞ്ഞത് വിവയാണ് അവര്‍ക്ക് ഇത്രയും കളിച്ചതില്‍ വച്ച് ഏറ്റവും പ്രശ്നങ്ങള്‍ സൃഷ്‌ടിച്ച ടീം എന്നാണ്. ഇത് പ്രതീക്ഷക്കു വക നല്‍കുന്നു. വിവ ഈ ലീഗ് ജയിക്കുമെന്ന് വെച്ചല്ല ഞാന്‍ ഐ-ലീഗില്‍ വിവയെ പിന്തുടരാന്‍ തീരുമാനിച്ചത്. വിവ അടുത്ത എഡിഷനിലും ലീഗില്‍ ഉണ്ടാവണം എന്ന പ്രതീക്ഷിയിലാണ്......
ഹോം മാച്ചുകള്‍ വിവയ്ക്ക് പ്രധാനമായിരുക്കും. കോഴിക്കോട് നടന്ന മൂന്ന് കളികളില്‍ ഒന്ന് വിവ 4-2 നു സ്‌പോര്‍ട്ടിങ് ക്ലബിനെ തകര്‍ത്തിരുന്നു. ആ രീതിയില്ലുള്ള പ്രകടനങ്ങള്‍ ഹോം ഗ്രൗണ്ടില്‍ വീണ്ടും കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ വിവ ലീഗില്‍ തുടരും. ലീഗില്‍ തുടരാന്‍ വിവയ്ക്ക് സാധിച്ചിലങ്കില്‍, നമ്മള്‍ മലയാളികള്‍ മറ്റൊരു എഫ്. സി. കൊച്ചിന്‍ കഥ കേള്‍ക്കാന്‍ തയ്യാറെടുത്തു കൊള്ളുക...
ഇത്രയും കളികക്ള്‍ക്ക് ശേഷം വിവയുടെ പ്രശ്നനങ്ങള്‍ ഗോള്‍ അടിക്കുനതിലും, ഗോള്‍ കീപ്പറുടെ മോശം പ്രകടനവുമാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍, ടീമിന് എതിരാളികളോട് പിടിച്ചു നില്‍ക്കാന്‍ കുറച്ചെങ്കിലും പറ്റും.
Round | Date | Venue | | Opponent | Res. | | |
| A | resch. | | ||||
11:45 | A | 0:2 | | ||||
12:05 | A | 0:2 | | ||||
14:00 | H |
| 0:1 | | |||
13:00 | H | 4:2 | | ||||
13:00 | H | 0:1 | | ||||
10:00 | A | 1:1 | | ||||
10:30 | A | 1:3 | | ||||
13:00 | H | -:- | | ||||
13:00 | H |
| -:- | | |||
13:00 | H | -:- | | ||||
10:00 | A |
| -:- | | |||
09:00 | A |
| -:- | |
ടീമിനെ മാനേജ് ചെയ്യുന്ന ശ്രീധരനെ കുറ്റം പറഞ്ഞത് കൊണ്ട് കാര്യങ്ങള്‍ ശെരിയാവില്ല. ഇന്ത്യയിലെ മുന്‍കിട ക്ലുബുകളുടെ പാതി പോലും ബജറ്റ് ശ്രീധരനുണ്ടാവില്ല എന്നത് സത്യമാണ്. മുംബൈയിലെ ക്ലബിനെ പരിശീലിപ്പിക്കാനുള്ള അവസരം ഒഴിവാക്കിയാണ് ശ്രീധരന്‍ വിവയെ മാനേജ് ചെയ്യുനത് എന്നാണ് മാധ്യമങ്ങളിളുടെ അറിയാന്‍ കഴിഞ്ഞത്. ടീമിനെ ഈ അവസരത്തില്‍ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യേണ്ടി ഇരിക്കുന്നു..... വിവയുടെ വിദേശ ഇറക്കുമാതിയായ വിസുതും, സക്കീറുമെല്ലാം പച്ച പിടിച്ചു വരുമ്പഴേക്കും, ലീഗ് അവസ്സാനിക്കരുതെ എന്നൊരു പ്രാര്‍ത്ഥന മാത്രം.
കേരള ഫുട്ബോളിനെ കുറിച്ച് ഫുട്ബോള്‍ കേരള.കോമില്‍
No comments:
Post a Comment