Monday, November 23, 2009

പണി കിട്ടികൊണ്ടെയിരിക്കുന്നു....

നമ്മുടെ ഫുട്ബോള്‍ ഗുണം പിടിക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല.

ആദ്യം വിവ കേരളയില്‍ നിന്ന് തന്നെ തുടങ്ങാം. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ എന്റെ ഫീഡ് റീഡറില്‍ വിവ കളിക്കാര്‍ക്ക്‌ ശമ്പളം നല്കുനില്ല എന്ന ന്യൂസ്‌ വന്നു തുടങ്ങി. കേരളത്തില്‍ നിന്നുള്ള ഒരു ഫുട്ബോള്‍ ടീമാണെങ്കില്‍, ഇത്തരം പ്രശ്നങ്ങള്‍ പുറത്തു വരുന്നില്ലങ്കിലെ അതിശയമുള്ളൂ . അതും വിവ കേരള പോലെ പല കാര്യങ്ങള്‍ക്കും കുപ്രസിദ്ധി കൈവരിച്ചിട്ടുള്ള കേരളത്തിലെ ഫുട്ബോള്‍ പ്രമുഖന്മാര്‍.

എന്നാല്‍ കാര്യം കളിയല്ല എന്ന് വിവ കേരളയുടെ വെബ്‌സൈറ്റില്‍ അവരുടെ ചെയര്‍മാന്‍ കൊടുത്ത കുറിപ്പില്‍ നിന്ന് മനസില്ലായി.

പ്ലയെര്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (PIO ) വിഭാഗത്തില്‍ വിവ കൊണ്ട് വന്ന പാട്രിക് സിസുപാലന്‍ ആണ് തനിക്കു ഒക്ടോബര്‍ മാസത്തിന്റെ ശമ്പളം വിവ തന്നിലെന്നും, അതിനാല്‍ വിവയുടെ പ്രാക്ടിസിനു ഇനി പോവേണ്ടന്ന് വെച്ചു എന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് . ശമ്പളം കൊടുക്കാത്തത് പുറത്തു പറഞ്ഞത് അച്ചടക്കമില്ലായിമ ആണെന്ന് പറഞ്ഞു വിവ സിസുപാലനെ ബ്രിടനിലേക്ക് തിരിച്ചു വിടുകയാണ്.


ഇതിലും തമാശയാണ് തായ് സ്‌ട്രൈക്കര്‍ വിസൂതിന്റെ സ്ഥിതി. 8 കളികള്‍ കഴിഞ്ഞപ്പോള്‍ വിവ ഏഷ്യന്‍ ക്വാട്ടയില്‍ കൊണ്ടു വന്ന കളിക്കാരന്‍ ഫിറ്റ്‌ അല്ല എന്ന് ക്ലബ് അധികൃതര്‍ പറയുന്നു. ഒരു ചെറിയ ശംശയം.... ശാരീരികക്ഷമതയില്ലാ എന്നതാണ് വിസൂതിനെ പുറത്താക്കാന്‍ ക്ലബ് പറയുന്ന കാരണം. എന്നാല്‍ 8 മത്സരങ്ങള്‍ക്ക് ശേഷമാണോ കളിക്കാരന് ശാരീരികക്ഷമതയില്ലാ എന്ന് ക്ലുബ്ബിനു മനസിലാകുന്നത്?

എന്തായാലും വിവ വണ്ടി അധികകാലം ഉന്തി തള്ളി പോകും എന്ന് തോന്നില്ല. ഇവിടെ ഇരുന്നു എനിക്ക് ഇതു എഴുതാന്‍ എളുപ്പമാണ്, എന്നാല്‍ ഒരു ക്ലബ്‌ നടത്തി കൊണ്ടു പോകുക എന്നത് വിഷമം പിടിച്ച കാര്യമാണ്, അത് ഞാന്‍ മനസിലാക്കുന്നു. പക്ഷെ, അത് ചെയ്യാന്‍ പറ്റാത്തവര്‍ അത് ചെയ്യരുത്. വിവയ്ക്ക് ഒരു ലക്ഷ്യവുമില്ല. നമ്മുടെ ഡിസ്ട്രിക്റ്റ് ലീഗുകളില്‍ ടീമുകള്‍ തട്ടി കൂടുന്ന പോലെ ഒരു ടീം, ആ ടീമിന് ശമ്പളം പോലും കൊടുക്കാന്‍
അധികൃതര്‍ കഷടപെടുന്നു, പിന്നീട് ടീം ഐ-ലീഗില്‍ നിന്ന് പുറത്താവുന്നു. ഇതു നമ്മള്‍ എത്ര പ്രാവശ്യം കണ്ടിരിക്കുന്നു? എന്നാല്‍, അടുത്ത ഒരു തവണ വിവ കേരളയായിട്ടു ഇത്തരം ഒരു ഷോ നമുക്ക് നല്‍കും എന്ന് തോന്നുനില്ല. പെട്ടിയും പൂട്ടി മാനേജ്‌മന്റ്‌, ഇതോടു കൂടി നാട് വിടുമെന്ന് തോന്നുന്നു.

മനസില്ലാ മനസോടെ ആണെങ്കിലും, ജയിക്കണമെന്നും, കേരളത്തിലെ ഫുട്ബാളിന് വേണ്ടി വിവ ലീഗില്‍ നില നില്‍ക്കണേ എന്ന് പ്രതീഷിക്കുന്ന നമ്മള്‍ എന്നും വിഡ്ഢികള്‍. ആ പിന്നെ, കാപ്ത്യന്‍ സക്കീറിനും , സുര്‍ജിതിനും KSEB
യില്‍ ജോലി കിട്ടി. അവര്‍ ഈ സീസണ്‍ തീരുന്ന വരെ ടീമിനോടൊപ്പം ഉണ്ടാവുമെങ്കിലും, നമ്മുടെ പ്രതീക്ഷയെല്ലാം കടത്തി വെട്ടി വിവ ഐ-ലീഗില്‍ നിലനില്‍ക്കുക ആണെങ്കില്‍, ഈ കളിക്കരില്ലാതെ തുടരേണ്ടിവരും.

കഴിഞ്ഞത് വിവ പണി... വേറയും പണി കേരളത്തിനു ഫുട്ബോളില്‍ കിട്ടി കൊണ്ടേയിരിക്കുന്നു.. ഇതാ മറ്റൊരു പണി.



മുംബൈയില്‍ നടക്കുന്ന മിര്‍ ഇക്ബാല്‍ ഹുസൈന്‍ ട്രോഫിക്ക് വേണ്ടിയുള്ള 32nd Sub Junior National Football ടൂര്‍ണമെന്റില്‍, നമ്മുടെ കൊച്ചു കളിക്കാര്‍ ആദ്യ കളിയില്‍ 13 - ൦ ത്തിനു പോണ്ടിചെരിയെ തകര്‍ത്തു പ്രതീക്ഷക്കു വക നല്‍കി. എന്നാല്‍ തുടര്‍ന്ന് നടന്ന കളികളില്‍ തിരിച്ചടി മാത്രമായിരുന്നു കൈമുതല്‍. രണ്ടാം കളിയില്‍ കര്‍ണാടക 6 -1 കേരളത്തെ തകര്‍ത്തു. ഞായറാഴ്ച നടന്നു അവസാന മത്സരത്തില്‍ ഗോവാ 2-൦ ത്തിനും തോല്പിച്ചു. സന്തോഷമായി!!

ജൂനിയര്‍, സബ്-ജൂനിയര്‍ വിഭാങ്ങളില്‍ ഈ കഴിഞ്ഞ കുറെ മത്സരങ്ങളില്‍ കേരളത്തിന്റെ സ്ഥിതി ഇതാണ്. കഴിഞ്ഞ ജൂനിയര്‍ നാഷണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മേഘാലയ 4-൦ ത്തിനും, ഹരിയാന 2-൦ ത്തിനും കേരളത്തെ തോല്പിച്ചിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരള സീനിയര്‍ ടീം പഞാബിന്റെ കയ്യില്‍ നിന്ന് വാങ്ങിയ 5-൦ ഇന്റെ തോല്‍വിയെ കുറിച്ച് ഞാന്‍ കൂടതല്‍ എഴുതാന്‍ ആഗ്രഹിക്കുന്നില്ല.

കേരളത്തിലെ ഫുട്ബോള്‍ അധികാരികള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടോ ആവോ?
എന്തായാലും പ്രതീക്ഷകളുടെ ഒരു നാള്‍ വരുമെന്ന് ആശിച്ചു കൊണ്ടു....

മറ്റൊരു വാര്‍ത്തയില്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ 23 മുതല്‍ ആരംഭിക്കാനിരുന്ന ഫെഡറേഷന്‍ കപ്പിന്റെ ദക്ഷിണമേഖല യോഗ്യതാമത്സരങ്ങള്‍ 27 ലേക്ക് മാറ്റി.

പോസ്റ്റു വലുതാവുമ്പോള്‍ മലയാളത്തിലെ തെറ്റുകളും കൂടുന്നു. ഒരു ഗ്രിപ്പ് ആയി വരുന്നതേയുള്ളൂ ഈ ഏര്‍പ്പാട്. തെറ്റുകള്‍ തത്കാലം ക്ഷമിക്കുക :-)

No comments:

Post a Comment