Monday, November 2, 2009

ഒരു ഫുട്ബോള്‍ കമന്റ്‌

കേരളത്തിലെ ഫുട്ബോളിനെ കുറിച്ച് ആരും എഴുതി കാണില്ല എന്നെ എന്റെ വിചാരം ഒരു ഗൂഗിള്‍ സെര്‍ച്ച്‌ പൊളിച്ചു തന്നു. ഷറഫലിയുടെ മാതൃഭൂമി സ്പോര്‍ട്സ് വാരികയില്‍ വന്നു അഭിമുഖം ഓണ്‍ലൈന്‍ ആയി ലഭിക്കുമോ എന്ന് സെര്‍ച്ച്‌ ചെയ്തപ്പ്പോള്‍ ചൂണ്ടയില്‍ കുടുങ്ങിയതാവട്ടെ, ചില മുട്ടന്‍ മലയാളം പോസ്റ്റുകള്‍.
പെസ്സിമിസ്റിക് ആവാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു, കാരണം, ബ്ലോഗ്‌ ഇന്ന് ഞാന്‍ തുടങ്ങിയതാണ്‌, അന്ന് തന്നെ ചില കിടിലന്‍ മലയാളം ഫുട്ബോള്‍ പോസ്റ്റുകള്‍ കണ്ടപ്പോള്‍ ഒരു ചെറിയ പരിഭ്രമം, കടുവകളുടെ ഇടയില്‍ ഞാന്‍ എന്ത് ചെയ്യുന്നു എന്ന്? എന്നാല്‍ ആവേശം അത്രേ എളുപ്പത്തില്‍ കൈവിടാന്‍ ഞാന്‍ തയ്യാറാവുന്നില്ല. ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളം ബ്ലോഗ്ഗെര്‍മാരുമുണ്ടല്ലോ എന്ന് സമാധാനിച്ചു ഞാന്‍ അവിടെ ഒരു കമന്റ്‌ പിടിപിച്ച്ചു. പലപ്പോഴും എനിക്ക് പറ്റാറുളളതുപോലെ , കമന്റ്‌ ഒരു പോസ്റ്റ്‌ വലുപ്പത്തില്ലായീ. അങ്ങനെ കമന്റുകള്‍ പോസ്റ്റുകളുടെ വലുപ്പമായാല്‍ എനിക്കൊരു ശീലമുണ്ട്, കമന്റ്‌ ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യും.

അത്തരമൊരു കമന്റില്‍ നിന്ന് തന്നെ ആവട്ടെ -ബ്ലോഗിലെ ആദ്യ പോസ്റ്റുകളിലെ ഒന്ന്......

നമതു വാഴ്വും കാലം എന്നാ ബ്ലോഗില്‍ ഞാന്‍ എഴുതിയ കമന്റ്‌.....

ഞാന്‍ ഇന്നും നല്ലപോലെ ഓര്‍ക്കുന്നത് സത്യന്‍, പാപ്പച്ചന്‍, വിജയന്‍, ഷറഫലി, കെ. ടി. ചാക്കോ എല്ലാം അടങ്ങുന്ന കേരള പോലീസ് ടീമാണ്. അവര്‍ കേരളത്തിന്റെ ഫുട്ബോള്‍ പെരുമ മറ്റൊരു തലത്തില്‍ എത്തിച്ചു. അവര്‍ നേടിയ സന്തോഷ്‌ ട്രോഫി കാരണം സ്കൂളുകള്‍ക്ക് ഒരു ദിവസം അവധി ലഭിച്ചതും ഞാന്‍ ഇന്നും സന്തോഷത്തോടെ അയവിറക്കുന്നു. അതായിരുന്നു കാലം.

എന്റെ അച്ഛന്റെ പഴയ മര്‍ഫി റേഡിയോയില്‍ സന്തോഷ്‌ ട്രോഫ്യുടെ കമന്റി കേള്‍ക്കാന്‍ സ്കൂള്‍ കഴിഞ്ഞു വന്നുടന്‍ ഞാന്‍ ആകാംഷയോടെ കുതിയിരിക്കുനതും ഞാന്‍ ഓര്‍ത്തു പോകുന്നു.

ഫുട്ബോള്‍ ഇനി മുതല്‍ ഇമോഷണല്‍ ആയി കൈകാരിയും ചെയ്യേണ്ട ഒന്നല്ല.
മറ്റെല്ലാ
മേഘലകളിലും വന്ന മാറ്റങ്ങള്‍ ഫുട്ബോളിനും വന്നിരി‌ക്കുന്നു. ഫുട്ബോളിന്‌ തിരിച്ചു വരാന്‍ ഒര് സാധ്യത ഒരുങ്ങി കഴിഞ്ഞിരി‌ക്കുന്നു. എനിക്കറിയാം നമ്മള്‍ ഇതു പോലെന്തോക്കെ കേട്ടതാ? എന്നാല്‍ ഇപ്പോളുള്ള ചുറ്റുപാട് വ്യത്യസ്തമാണ്, ഇന്ത്യന്‍ ഫുട്ബോളില്‍ ഉണ്ടാകുന്ന ചലനങള്‍ ചെറുതൊന്നുമല്ല, അതിന്റെ ഭാഗഭാക്കായി കേരളത്തിലും ഫുട്ബോളിന്‌ വളരാന്‍ എന്ന് സാദ്ധ്യതകള്‍ ഉണ്ട്. ഇതു കണ്ടറിഞ്ഞു അധികാരികള്‍ പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ മെച്ച്ചപെടും.

പണ്ടത്തെ പോലീസിന്റെ നാലയലത്ത്‌ പോലും വരാത്ത വിവ കേരളയെ നിറഞ്ഞ മനസ്സോടെയാണ് എഡിഷന്‍ -ലീഗ‌ില്‍ വീണ്ടും കോഴിക്കോട്ടുകാര്‍ വരവേറ്റത്. ചിരഗുമായുള്ള ആദ്യ കളിയില്‍ 15,000 , സ്പോര്‍ട്ടിംഗ് ക്ലബ്‌ ഗോയുമായുള്ള രണ്ടാം കളിയില്‍ 20,000 പരം ആളുകള്‍ കളി കാണാന്‍ എത്തിയിരുന്നു. ഞാനും ഒരു കളി കാണാന്‍ ഞമ്മടെ കോയിക്കോട്ട്‌ പോണം എന്ന് ബിജാരിക്കുന്നു.

കളി കാണാന്‍ ആളുണ്ട്, നല്ല കളിക്കാരുണ്ട്, പക്ഷെ പ്രശ്നം എവിടയാണ്? എല്ലാവര്‍ക്കും അതറിയാം, അധികാര വടം വലികളിലും, ദുര്‍നടത്തിപ്പിലും ബിരുദങ്ങള്‍ നേടിയ പല ആളുകളാണ് മനോഹരമായ കളിയുടെ അധികാര കേന്ദ്രങ്ങള്‍ പിടിച്ചു വച്ചിരിക്കുനത്, അവരുടെ കഴിവുകേട് കേരള ഫുട്ബോളിനെ സാരമായി തന്നെ ബാധിച്ചു .

വരും കാലങ്ങള്‍, സക്കീറിന്റെതും, ശഹിന്‍ ലാല്‍ മേലോളിയുടെതും, സമീലിന്റെതും ആവെണം എന്ന് കേരളത്തിന്നു ആഗ്രഹം ഉണ്ടെകില്‍, ഫുട്ബോളില്‍ വമ്പന്‍ മാറ്റങ്ങള്‍ വന്നെ തീരു.

ഇന്ന് വൈകുന്നേരം വീണ്ടും ആവേശകരമായ മറ്റൊരു ഐ-ലീഗ് മാച്ച് കോഴിക്കോട്ടു നടക്കും. വിവ ഈസ്റ്റ്‌ ബംഗാളിനെ നേരിടും. ഗാലറി നിറയും, വീണ്ടും. മോശമായി കളിക്കുനം ഇ ബിയെ തകര്‍ക്കാന്‍ പറ്റിയ നല്ലൊരു സന്ദര്‍ഭം ഇനി വിവയ്ക്ക് ലബിച്ചന്നു വരില്ല.

No comments:

Post a Comment