ഫുട്ബോളിന് ദേശാന്തരമായൊരു പ്രസക്തി ഉണ്ട്. ഇതില്‍ നിന്ന് കേരളവും മോചിതമല്ല, പഴയ കാലങ്ങിലെ ഒരു പാട് കഥകള്‍ നമ്മള്‍ കേട്ടിടുണ്ട്. ഇന്ത്യയിലെ ഫുട്ബോളിന്റെ പരുദീസയയിരുന്ന കല്കട്ട ഗ്രൂണ്ട്കളില്‍ മിന്നല്‍പിണര്‍ പായിച്ചു ചരിത്രത്തിന്റെ ബാക്കിപത്രമായി തീര്‍ന്ന ഒരു പാട് കളികാരെ കുറിച്ചുള്ള ലെജണ്ട്ടുകള്‍ പറഞ്ഞു രസികുന്നത് ഇന്നും പല കൂടുകെട്ടുകളില്‍ ഒരു നിത്യ സംഭവമാണ്.
ഞാന്‍ വ്യക്തമായി ഓര്‍മിക്കുന്നത് ഈ പഴയ കളിക്കാരെ അല്ല, എണ്‍പതുകളില്‍ കേരളത്തിനെ വീണ്ടും ഇന്ത്യയുടെ ഫുട്ബോള്‍ മാപ്പിലേക്ക് ലോഞ്ച് ചെയ്തത് കേരള പോലീസ് എന്ന് department ടീം, അതിലെ കളിക്കാരെയും ആണ്. പഴയ കളിക്കാരെ കുറിച്ച് പുസ്തക രീതിയില്‍ എഴുതപെട്ട ചരിത്രം വളരെ കുറച്ചാണ്, അല്ലെങ്കില്‍ അത്തരം ബുക്കുകളെ കുറിച്ചുള്ള എന്റെ അറിവ് വളരെ കുറവാണ്. ഇവരെ കുറിച്ചെല്ലാം കേട്ട അറിവല്ലാതെ എനിക്കൊന്നും അറയില്ല. മാധ്യമങ്ങള്‍ സ്കാന്‍ ചെയ്താല്‍ തീര്‍ച്ചയായും കുറച്ചൊക്കെ ചികെഞ്ഞടുക്കാന്‍ കഴിഞ്ഞേക്കും, എന്നാല്‍ ഇതു ചെറിയ പണി ആകില്ല.
ഈ ഒരു അവസരത്തിലാണ്, ഇത്തരമൊരു ചിന്ത എനിക്ക് വന്നത്. വളരെ ജനകീയമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മാധ്യമാണ് ബ്ലോഗ്. അതിനെ ഉപയോഗിചിച്ചു കളിക്കാരെയും അവരുടെ ചരിത്രവും മലയാളലത്തില്‍ പങ്കു വെക്കാന്‍ ഒരു ആഗ്രഹം.
ഫുട്ബാളിനെയോ , ഫുട്ബോള്‍ കളിക്കാരെ കുറിച്ചോ ഒരു കഥ പറയാന്‍ നിങ്ങക്ക് താല്പര്യം ഉണ്ടെങ്കില്‍ ഈ സംരംഭത്തിന്റെ ഭാഗം ആകാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment