മലയാള മനോരമ ആയതു കൊണ്ട്, ഈ കുറിപ്പ് വനിതക്ക് വേണ്ടി ചെയ്ത ഒരു ഫീച്ചറിന്റെ പ്രസക്ത ഭാഗങ്ങളാണോ എന്ന് എനിക്ക് സംശയമില്ലാതില്ല. എന്നാല്ലും നമുക്ക് വി.പി. സത്യനെ അങനെ മറക്കാന്‍ സാധിക്കുമോ? തിരുവനന്തപുരത്തു കേരള പൊലീസ് ടീമിന്റെ 25-ാം വാര്‍ഷികാഘോഷം ഈ അടുത്ത് നടന്നിരുന്നു. ജീവിചിരുന്നേല്‍ ആ പരിപാടിയുടെ ഭാഗമാവേണ്ടിയിരുന്ന വി.പി. സത്യനെ ഇന്ന് ആരും അധികം ഓര്‍ക്കുന്നില എന്ന് വിലപിക്കുന്നൂ ഈ ലേഖനം.
സത്യനെ അധികാരികളും, കൂടെ കളിച്ചവരും മറന്നു കാണും, എന്നാല്‍, നമ്മളെ പോലയുള്ള സാധാരണ ജനങ്ങള്‍ സത്യനെ ഓര്‍മിക്കാന്‍ കാരണം, ഒരു ജനതയുടെ മുഴുവന്‍ ആവേശമായി മാറാന്‍ കഴിഞ്ഞ ഒരു ടീമിന്റെ ഭാഘമായിരുന്നു ആയിരുന്നു സത്യന്‍ എന്നത് കൊണ്ടാണ്. ഇന്നും, എന്നും എന്നെ ഫുട്ബോള്‍ പ്രാന്തനാക്കി മാറ്റുന്നതിന്, അക്കാലത്ത് കത്തി നിന്ന കേരള പോലീസ് ടീമിന്റെ സ്വാധീനം കുറച്ചൊന്നുമല്ല.
സത്യനെ പോലെ നമ്മുടെ മുന്നില്‍ മിന്നി മറഞ്ഞ ഒരു പാട് കളിക്കാരനുണ്ട്. അവരെല്ലാം കേരള ഫുട്ബോള്‍ ചരിത്രത്തില്‍ അവരെല്ലാം പല മാധ്യമങ്ങളുടെ താളുകാളില്‍ ഒതുങ്ങി പോയീ. സ്മരിക്കുക എന്നത് പോലും ഇന്ന് ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു കാര്യമായിതീര്‍ന്നിരിക്കുന്നു.
മറന്നോ ഇൌ കുടുംബത്തെ...
വിവ കേരളക്ക് ഇനി അടുത്ത ഐ-ലീഗ് മാച്ച് ജനുവരിയില്‍ മാത്രം........
ബാക്കിയുള്ള മത്സരങ്ങള്‍ വിവയ്ക്ക് ഇനി ജീവന്മരണ പോരാട്ടങ്ങളാണ്..... മാതൃഭൂമിയില്‍ അനീഷ് പി. നായര്‍ എഴുതുന്നു : 'ഗോള്‍' മറക്കുന്ന വിവ
Wednesday, November 18, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment