വീണ്ടും ഫുട്ബോളിനെ കുറിച്ച് മലയാളത്തില്‍ ഉള്ള പുതിയ കുറിപ്പുകള്‍ കണ്ടു പിടിക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. ചെന്നെത്തിയത് മെട്രോ വാര്‍ത്തയുടെ "കാതോര്‍ക്കുക, ഫുട്ബോള്‍ ആരവം" എന്ന പുതിയ കോളത്തിലാണ്. കുഴപ്പമില്ലാത്ത രീതിയില്‍ കോഴിക്കോടിന്റെ ഫുട്ബോള്‍ പെരുമയെ കുറിച്ച് ഈ കോളം എഴുതിയിരുക്കുന്നു.
പഴയ കളിക്കാരെയും, ടീമുകളെയും, നിറഞ്ഞ ഫുട്ബോള്‍ സദസ്സുകളെയും ഈ കുറിപ്പ് ഓര്‍മ്മിക്കുന്നു. മാനാഞ്ചിറ മൈതാനം മോഡി പിടിപ്പിച്ചതിനു ശേഷം, സ്റ്റേഡിയം പുതിക്കി പണിയാന്‍ വേണ്ടി 7 കൊല്ലത്തൊല്ലം അടച്ചിട്ടതും കോഴിക്കോടും ഫുട്ബോളും തമ്മില്‍ അകലാന്‍ കാരണമായി.
എന്നാലും ഫുട്ബോള്‍ ഭ്രാന്ത് ഇന്നും കൈവെടിഞ്ഞിട്ടില്ലെന്ന് വിവ കേരളയുടെ ഹോം മത്സരങ്ങളില്‍ കോഴിക്കോട്ടുകാര്‍ വീണ്ടും തെളിയിച്ചു. നടന്ന മൂന്ന് മത്സരങ്ങളിലും പതിനായിരത്തിനു മുകളില്‍ പ്രേക്ഷകരുണ്ടായിരുന്നു.
വിവയുടെ ഐ-ലീഗ് മത്സരങ്ങള്‍ കൂടാതെ, ഫെഡറേഷന്‍ കപ്പിന്റെ യോഗ്യത മത്സരങ്ങള്‍ ഈ 27 ഇനു മുതല്‍ കോഴിക്കോട് അരങ്ങേറാന്‍ ഇരിക്കുകയാണ്.
കെഡിഎഫ്എ എക്സിക്യൂട്ടിവ് അംഗം - സി.ജെ. റോബിന്‍ എഴുതിയ മെട്രോ വാര്‍ത്തയിലെ കുറിപ്പ് എവിടെ വായിക്കുക.
ഇനി, ഈ കഴിഞ്ഞ തിങ്കളാഴ്ച ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വെളിച്ചം എന്ന പരമ്പരയില്‍ പ്രതിപാദിച്ച ഒരു സിനിമയെ കുറിച്ച്. ലൂസേര്‍സ് ഫൈനല്‍ എന്ന സിനിമ ഉണ്ടാക്കിയത് സി.എം. ഹയര്‍ സെക്കന്ററി സ്കൂള്‍, തൃശൂര്‍. ഈ സിനിമ ഈ അടുത്ത് നടന്ന രണ്ടാമത് Kerala State Children's Educational Film Festivalil വെറും ആറു അവാര്‍ഡുകള്‍ മാത്രമാണ് അടിച്ചെടുത്തത്. ഫുട്ബോള്‍ ഭ്രാന്തു മൂത്ത ഒരു പയ്യന്റെ കഥ പറയുന്ന ഈ സിനിമ, സംവിധാനം, ചായാഗ്രഹണം, ചിത്ര സംയോജനം, പശ്ചാത്തല സംഗീതം എന്നീ മേഘലകളില്‍ മികവു പുലര്‍ത്തുന്നു. .
വെളിച്ചം എന്ന പരിപാടി അവതരിപ്പിക്കുന്ന, എന്റെ അച്ഛന്റെ സുഹൃത്തായ മാങ്ങാട് രത്നാകരന് ഒരായിരം നന്ദി. ഐ.എം. വിജയന്‍റെ നാട്ടില്‍ നിന്ന് ഒരു ഫുട്ബോള്‍ ചിത്രം, അതും ഒരു സ്കൂള്‍ നിര്‍മ്മിച്ചത്.
എവിടെ കിട്ടും ലൂസേര്‍സ് ഫൈനലിന്റെ ഒരു കോപ്പി?
Thursday, November 26, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment