Friday, November 27, 2009

വിഷന്‍ കേരള പദ്ധതി: എ.എഫ്.സി. പിന്മാറുന്നു

കേരളത്തിലെ ഫുട്ബോള്‍ ഒരു തിരിച്ചുവരവ്‌ ആഗ്രഹിക്കുന്നെകില്‍ 'വിഷന്‍ ഇന്ത്യ-പ്രോജക്ട് കേരള' പദ്ധതി ഒരു വിജയമാവേണ്ടത് ഒരു അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് പുറത്തു വന്ന ന്യൂസ്‌ അനുസരിച്ച്, വിഷന്‍ ഇന്ത്യ-പ്രോജക്ട് കേരള പദ്ധതിയില്‍ നിന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പിന്മാറാനൊരുങ്ങുന്നു.

കാരണം?

എ.എഫ്.സി. നിര്‍ദേശിച്ച യോഗ്യതകളുള്ള ജനറല്‍ സെക്രട്ടറി, അദ്ദേഹത്തിനു കീഴില്‍ ടെക്‌നിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്ന രീതിയിലാണ് കെ.എഫ്.എ.യുടെ ഘടന പുനഃസംഘടിപ്പിക്കേണ്ടിയിരുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഇപ്പോള്‍ തലപ്പത്തിരിക്കുന്നവര്‍ക്ക് അധികാരം നഷ്ടമാവുമെന്നതാണ് പുനഃസംഘടന നടപ്പാക്കാത്തതിനു കാരണം. ഹോം ആന്‍ഡ് എവേ രീതിയില്‍ സംസ്ഥാന ലീഗ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട കെ.എഫ്.എ., എറണാകുളം ജില്ലാ ലീഗിനെ സംസ്ഥാന ലീഗായി ചിത്രീകരിച്ച് എ.എഫ്.സി.യെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

blog it
ഇതിലേറെ ശുഭ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്ത ഈ അടുത്ത കാലത്ത് കേരള ഫുട്ബാളിനെ കുറിച്ച് ഞാന്‍ വായിച്ചിട്ടില്ലെന്നു തന്നെ പറയാം.

ഈ വാര്‍ത്തക്ക് കീഴെ ഒരു ഫുട്ബോള്‍ പ്രേമി ഒരു നല്ല കമന്റ്‌ ചെയ്തിടുണ്ട്. അത് കൂടി ചേര്‍ത്ത് വായിക്കുന്നത്, വളരെ ഗുണം ചെയ്യും!

Thursday, November 26, 2009

വീണ്ടും ഫുട്ബോളിനെ കുറിച്ച് മലയാളത്തില്‍ ഉള്ള പുതിയ കുറിപ്പുകള്‍ കണ്ടു പിടിക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു. ചെന്നെത്തിയത് മെട്രോ വാര്‍ത്തയുടെ "കാതോര്‍ക്കുക, ഫുട്ബോള്‍ ആരവം" എന്ന പുതിയ കോളത്തിലാണ്. കുഴപ്പമില്ലാത്ത രീതിയില്‍ കോഴിക്കോടിന്റെ ഫുട്ബോള്‍ പെരുമയെ കുറിച്ച് ഈ കോളം എഴുതിയിരുക്കുന്നു.


പഴയ കളിക്കാരെയും, ടീമുകളെയും, നിറഞ്ഞ ഫുട്ബോള്‍ സദസ്സുകളെയും ഈ കുറിപ്പ് ഓര്‍മ്മിക്കുന്നു. മാനാഞ്ചിറ മൈതാനം മോഡി പിടിപ്പിച്ചതിനു ശേഷം, സ്റ്റേഡിയം പുതിക്കി പണിയാന്‍ വേണ്ടി 7 കൊല്ലത്തൊല്ലം അടച്ചിട്ടതും കോഴിക്കോടും ഫുട്ബോളും തമ്മില്‍ അകലാന്‍ കാരണമായി.

എന്നാലും ഫുട്ബോള്‍ ഭ്രാന്ത് ഇന്നും കൈവെടിഞ്ഞിട്ടില്ലെന്ന് വിവ കേരളയുടെ ഹോം മത്സരങ്ങളില്‍ കോഴിക്കോട്ടുകാര്‍ വീണ്ടും തെളിയിച്ചു. നടന്ന മൂന്ന് മത്സരങ്ങളിലും പതിനായിരത്തിനു മുകളില്‍ പ്രേക്ഷകരുണ്ടായിരുന്നു.

വിവയുടെ ഐ-ലീഗ് മത്സരങ്ങള്‍ കൂടാതെ, ഫെഡറേഷന്‍ കപ്പിന്റെ യോഗ്യത മത്സരങ്ങള്‍ ഈ 27 ഇനു മുതല്‍ കോഴിക്കോട് അരങ്ങേറാന്‍ ഇരിക്കുകയാണ്.

കെഡിഎഫ്എ എക്സിക്യൂട്ടിവ് അംഗം - സി.ജെ. റോബിന്‍ എഴുതിയ മെട്രോ വാര്‍ത്തയിലെ കുറിപ്പ് എവിടെ വായിക്കുക.

ഇനി, ഈ കഴിഞ്ഞ തിങ്കളാഴ്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ സംപ്രേഷണം ചെയ്ത വെളിച്ചം എന്ന പരമ്പരയില്‍ പ്രതിപാദിച്ച ഒരു സിനിമയെ കുറിച്ച്. ലൂസേര്‍സ് ഫൈനല്‍ എന്ന സിനിമ ഉണ്ടാക്കിയത് സി.എം. ഹയര്‍ സെക്കന്ററി സ്കൂള്‍, തൃശൂര്‍. ഈ സിനിമ ഈ അടുത്ത് നടന്ന രണ്ടാമത് Kerala State Children's Educational Film Festivalil വെറും ആറു അവാര്‍ഡുകള്‍ മാത്രമാണ് അടിച്ചെടുത്തത്. ഫുട്ബോള്‍ ഭ്രാന്തു മൂത്ത ഒരു പയ്യന്റെ കഥ പറയുന്ന ഈ സിനിമ, സംവിധാനം, ചായാഗ്രഹണം, ചിത്ര സംയോജനം, പശ്ചാത്തല സംഗീതം എന്നീ മേഘലകളില്‍ മികവു പുലര്‍ത്തുന്നു. .

വെളിച്ചം എന്ന പരിപാടി അവതരിപ്പിക്കുന്ന, എന്റെ അച്ഛന്റെ സുഹൃത്തായ മാങ്ങാട് രത്നാകരന് ഒരായിരം നന്ദി. ഐ.എം. വിജയന്‍റെ നാട്ടില്‍ നിന്ന് ഒരു ഫുട്ബോള്‍ ചിത്രം, അതും ഒരു സ്കൂള്‍ നിര്‍മ്മിച്ചത്‌.

എവിടെ കിട്ടും ലൂസേര്‍സ് ഫൈനലിന്റെ ഒരു കോപ്പി?

Monday, November 23, 2009

പണി കിട്ടികൊണ്ടെയിരിക്കുന്നു....

നമ്മുടെ ഫുട്ബോള്‍ ഗുണം പിടിക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല.

ആദ്യം വിവ കേരളയില്‍ നിന്ന് തന്നെ തുടങ്ങാം. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ എന്റെ ഫീഡ് റീഡറില്‍ വിവ കളിക്കാര്‍ക്ക്‌ ശമ്പളം നല്കുനില്ല എന്ന ന്യൂസ്‌ വന്നു തുടങ്ങി. കേരളത്തില്‍ നിന്നുള്ള ഒരു ഫുട്ബോള്‍ ടീമാണെങ്കില്‍, ഇത്തരം പ്രശ്നങ്ങള്‍ പുറത്തു വരുന്നില്ലങ്കിലെ അതിശയമുള്ളൂ . അതും വിവ കേരള പോലെ പല കാര്യങ്ങള്‍ക്കും കുപ്രസിദ്ധി കൈവരിച്ചിട്ടുള്ള കേരളത്തിലെ ഫുട്ബോള്‍ പ്രമുഖന്മാര്‍.

എന്നാല്‍ കാര്യം കളിയല്ല എന്ന് വിവ കേരളയുടെ വെബ്‌സൈറ്റില്‍ അവരുടെ ചെയര്‍മാന്‍ കൊടുത്ത കുറിപ്പില്‍ നിന്ന് മനസില്ലായി.

പ്ലയെര്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (PIO ) വിഭാഗത്തില്‍ വിവ കൊണ്ട് വന്ന പാട്രിക് സിസുപാലന്‍ ആണ് തനിക്കു ഒക്ടോബര്‍ മാസത്തിന്റെ ശമ്പളം വിവ തന്നിലെന്നും, അതിനാല്‍ വിവയുടെ പ്രാക്ടിസിനു ഇനി പോവേണ്ടന്ന് വെച്ചു എന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് . ശമ്പളം കൊടുക്കാത്തത് പുറത്തു പറഞ്ഞത് അച്ചടക്കമില്ലായിമ ആണെന്ന് പറഞ്ഞു വിവ സിസുപാലനെ ബ്രിടനിലേക്ക് തിരിച്ചു വിടുകയാണ്.


ഇതിലും തമാശയാണ് തായ് സ്‌ട്രൈക്കര്‍ വിസൂതിന്റെ സ്ഥിതി. 8 കളികള്‍ കഴിഞ്ഞപ്പോള്‍ വിവ ഏഷ്യന്‍ ക്വാട്ടയില്‍ കൊണ്ടു വന്ന കളിക്കാരന്‍ ഫിറ്റ്‌ അല്ല എന്ന് ക്ലബ് അധികൃതര്‍ പറയുന്നു. ഒരു ചെറിയ ശംശയം.... ശാരീരികക്ഷമതയില്ലാ എന്നതാണ് വിസൂതിനെ പുറത്താക്കാന്‍ ക്ലബ് പറയുന്ന കാരണം. എന്നാല്‍ 8 മത്സരങ്ങള്‍ക്ക് ശേഷമാണോ കളിക്കാരന് ശാരീരികക്ഷമതയില്ലാ എന്ന് ക്ലുബ്ബിനു മനസിലാകുന്നത്?

എന്തായാലും വിവ വണ്ടി അധികകാലം ഉന്തി തള്ളി പോകും എന്ന് തോന്നില്ല. ഇവിടെ ഇരുന്നു എനിക്ക് ഇതു എഴുതാന്‍ എളുപ്പമാണ്, എന്നാല്‍ ഒരു ക്ലബ്‌ നടത്തി കൊണ്ടു പോകുക എന്നത് വിഷമം പിടിച്ച കാര്യമാണ്, അത് ഞാന്‍ മനസിലാക്കുന്നു. പക്ഷെ, അത് ചെയ്യാന്‍ പറ്റാത്തവര്‍ അത് ചെയ്യരുത്. വിവയ്ക്ക് ഒരു ലക്ഷ്യവുമില്ല. നമ്മുടെ ഡിസ്ട്രിക്റ്റ് ലീഗുകളില്‍ ടീമുകള്‍ തട്ടി കൂടുന്ന പോലെ ഒരു ടീം, ആ ടീമിന് ശമ്പളം പോലും കൊടുക്കാന്‍
അധികൃതര്‍ കഷടപെടുന്നു, പിന്നീട് ടീം ഐ-ലീഗില്‍ നിന്ന് പുറത്താവുന്നു. ഇതു നമ്മള്‍ എത്ര പ്രാവശ്യം കണ്ടിരിക്കുന്നു? എന്നാല്‍, അടുത്ത ഒരു തവണ വിവ കേരളയായിട്ടു ഇത്തരം ഒരു ഷോ നമുക്ക് നല്‍കും എന്ന് തോന്നുനില്ല. പെട്ടിയും പൂട്ടി മാനേജ്‌മന്റ്‌, ഇതോടു കൂടി നാട് വിടുമെന്ന് തോന്നുന്നു.

മനസില്ലാ മനസോടെ ആണെങ്കിലും, ജയിക്കണമെന്നും, കേരളത്തിലെ ഫുട്ബാളിന് വേണ്ടി വിവ ലീഗില്‍ നില നില്‍ക്കണേ എന്ന് പ്രതീഷിക്കുന്ന നമ്മള്‍ എന്നും വിഡ്ഢികള്‍. ആ പിന്നെ, കാപ്ത്യന്‍ സക്കീറിനും , സുര്‍ജിതിനും KSEB
യില്‍ ജോലി കിട്ടി. അവര്‍ ഈ സീസണ്‍ തീരുന്ന വരെ ടീമിനോടൊപ്പം ഉണ്ടാവുമെങ്കിലും, നമ്മുടെ പ്രതീക്ഷയെല്ലാം കടത്തി വെട്ടി വിവ ഐ-ലീഗില്‍ നിലനില്‍ക്കുക ആണെങ്കില്‍, ഈ കളിക്കരില്ലാതെ തുടരേണ്ടിവരും.

കഴിഞ്ഞത് വിവ പണി... വേറയും പണി കേരളത്തിനു ഫുട്ബോളില്‍ കിട്ടി കൊണ്ടേയിരിക്കുന്നു.. ഇതാ മറ്റൊരു പണി.



മുംബൈയില്‍ നടക്കുന്ന മിര്‍ ഇക്ബാല്‍ ഹുസൈന്‍ ട്രോഫിക്ക് വേണ്ടിയുള്ള 32nd Sub Junior National Football ടൂര്‍ണമെന്റില്‍, നമ്മുടെ കൊച്ചു കളിക്കാര്‍ ആദ്യ കളിയില്‍ 13 - ൦ ത്തിനു പോണ്ടിചെരിയെ തകര്‍ത്തു പ്രതീക്ഷക്കു വക നല്‍കി. എന്നാല്‍ തുടര്‍ന്ന് നടന്ന കളികളില്‍ തിരിച്ചടി മാത്രമായിരുന്നു കൈമുതല്‍. രണ്ടാം കളിയില്‍ കര്‍ണാടക 6 -1 കേരളത്തെ തകര്‍ത്തു. ഞായറാഴ്ച നടന്നു അവസാന മത്സരത്തില്‍ ഗോവാ 2-൦ ത്തിനും തോല്പിച്ചു. സന്തോഷമായി!!

ജൂനിയര്‍, സബ്-ജൂനിയര്‍ വിഭാങ്ങളില്‍ ഈ കഴിഞ്ഞ കുറെ മത്സരങ്ങളില്‍ കേരളത്തിന്റെ സ്ഥിതി ഇതാണ്. കഴിഞ്ഞ ജൂനിയര്‍ നാഷണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മേഘാലയ 4-൦ ത്തിനും, ഹരിയാന 2-൦ ത്തിനും കേരളത്തെ തോല്പിച്ചിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരള സീനിയര്‍ ടീം പഞാബിന്റെ കയ്യില്‍ നിന്ന് വാങ്ങിയ 5-൦ ഇന്റെ തോല്‍വിയെ കുറിച്ച് ഞാന്‍ കൂടതല്‍ എഴുതാന്‍ ആഗ്രഹിക്കുന്നില്ല.

കേരളത്തിലെ ഫുട്ബോള്‍ അധികാരികള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടോ ആവോ?
എന്തായാലും പ്രതീക്ഷകളുടെ ഒരു നാള്‍ വരുമെന്ന് ആശിച്ചു കൊണ്ടു....

മറ്റൊരു വാര്‍ത്തയില്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ 23 മുതല്‍ ആരംഭിക്കാനിരുന്ന ഫെഡറേഷന്‍ കപ്പിന്റെ ദക്ഷിണമേഖല യോഗ്യതാമത്സരങ്ങള്‍ 27 ലേക്ക് മാറ്റി.

പോസ്റ്റു വലുതാവുമ്പോള്‍ മലയാളത്തിലെ തെറ്റുകളും കൂടുന്നു. ഒരു ഗ്രിപ്പ് ആയി വരുന്നതേയുള്ളൂ ഈ ഏര്‍പ്പാട്. തെറ്റുകള്‍ തത്കാലം ക്ഷമിക്കുക :-)

Wednesday, November 18, 2009

മറന്നോ വി പി സത്യനെ?

മലയാള മനോരമ ആയതു കൊണ്ട്, ഈ കുറിപ്പ് വനിതക്ക് വേണ്ടി ചെയ്ത ഒരു ഫീച്ചറിന്റെ പ്രസക്ത ഭാഗങ്ങളാണോ എന്ന് എനിക്ക് സംശയമില്ലാതില്ല. എന്നാല്ലും നമുക്ക് വി.പി. സത്യനെ അങനെ മറക്കാന്‍ സാധിക്കുമോ? തിരുവനന്തപുരത്തു കേരള പൊലീസ് ടീമിന്റെ 25-ാം വാര്‍ഷികാഘോഷം ഈ അടുത്ത് നടന്നിരുന്നു. ജീവിചിരുന്നേല്‍ ആ പരിപാടിയുടെ ഭാഗമാവേണ്ടിയിരുന്ന വി.പി. സത്യനെ ഇന്ന് ആരും അധികം ഓര്‍ക്കുന്നില എന്ന് വിലപിക്കുന്നൂ ഈ ലേഖനം.

സത്യനെ അധികാരികളും, കൂടെ കളിച്ചവരും മറന്നു കാണും, എന്നാല്‍, നമ്മളെ പോലയുള്ള സാധാരണ ജനങ്ങള്‍ സത്യനെ ഓര്‍മിക്കാന്‍ കാരണം, ഒരു ജനതയുടെ മുഴുവന്‍ ആവേശമായി മാറാന്‍ കഴിഞ്ഞ ഒരു ടീമിന്റെ ഭാഘമായിരുന്നു ആയിരുന്നു സത്യന്‍ എന്നത് കൊണ്ടാണ്. ഇന്നും, എന്നും എന്നെ ഫുട്ബോള്‍ പ്രാന്തനാക്കി മാറ്റുന്നതിന്, അക്കാലത്ത് കത്തി നിന്ന കേരള പോലീസ് ടീമിന്റെ സ്വാധീനം കുറച്ചൊന്നുമല്ല.

സത്യനെ പോലെ നമ്മുടെ മുന്നില്‍ മിന്നി മറഞ്ഞ ഒരു പാട് കളിക്കാരനുണ്ട്. അവരെല്ലാം കേരള ഫുട്ബോള്‍ ചരിത്രത്തില്‍ അവരെല്ലാം പല മാധ്യമങ്ങളുടെ താളുകാളില്‍ ഒതുങ്ങി പോയീ. സ്മരിക്കുക എന്നത് പോലും ഇന്ന് ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു കാര്യമായിതീര്‍ന്നിരിക്കുന്നു.

മറന്നോ ഇൌ കുടുംബത്തെ...


വിവ കേരളക്ക് ഇനി അടുത്ത ഐ-ലീഗ് മാച്ച് ജനുവരിയില്‍ മാത്രം........

ബാക്കിയുള്ള മത്സരങ്ങള്‍ വിവയ്ക്ക് ഇനി ജീവന്മരണ പോരാട്ടങ്ങളാണ്..... മാതൃഭൂമിയില്‍ അനീഷ് പി. നായര്‍ എഴുതുന്നു : 'ഗോള്‍' മറക്കുന്ന വിവ

Monday, November 16, 2009

വിവ vs ടെംപോ (Viva vs Dempo)

വിവ കേരളയും ടെംപോവുമായി ഗോവയില്‍ നടന്ന മത്സരം ഞാന്‍ ഓണ്‍ലൈന്‍ ആയി ഫോളോ ചെയ്തു. പറയാമല്ലോ, ഒത്തിരി പ്രതീക്ഷക്കു വക നല്‍കി വിവ ആ കളിയും തോറ്റു. എന്നാല്‍ എനിക്കതൊരു അതിശയമല്ല. വിവ ടെംപോയോടു ജയിക്കുമെന്ന് ഞാന്‍ സ്വപനത്തില്‍ പോലും വിശ്വസിക്കുകയില്ല.

എന്നാല്‍ വിവ ആദ്യ പകുതിയുടെ 17 ആം മിനിട്ടില്‍ ഗോള്‍ നേടിയപ്പോള്‍, ഗോവയില്‍ കറുത്ത കുതിരകള്‍ ആയി മാറുമോ ഈ കേരള ടീം എന്ന് കുറച്ചൊന്ന് ആശിച്ചു പോയീ. പാടില്ല, എന്ന് പെട്ടന്ന് തന്നെ ടെംപോ മനസിലാക്കി തന്നു.

കഴിഞ്ഞ എഡിഷന്‍ ഐ-ലീഗിലെ ജേതാക്കളായ ടെംപോ, ഇത്തവണയും ശ്കതരാണ്. മുന്നേറ്റ നിരയില്‍ ഇന്ത്യയുടെ കളിക്കാരനായ സുനില്‍ ഛെത്രിയും, ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാരുമാടങ്ങുന്ന ശക്തമായ ടെംപോ ടീമിനെ ഗോവയില്‍ അട്ടിമറിക്കുക എന്നത് ചില്ലറ കാര്യമല്ല. എന്നാലും ഈ ടീം പ്രതീക്ഷക്കു വക നല്‍കുന്നു. ആദ്യ 7 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 14ആം സ്ഥാനത്തു വിരാജിക്കുന്ന വിവ ടീം ഗോവയില്‍ ടെമ്പോയുടെ തട്ടകത്തില്‍ ആദ്യ ഗോള്‍ നേടി എന്നത് പ്രതീക്ഷക്കു വക നല്‍കുന്നു. ഇത്രയോക്കയെ ഈ ടീമിനെ കുറിച്ച് ഒപ്ടിമിസ്റിക് ആവാന്‍ പറ്റൂ.

#

Team

M

W

D

L

Goals

GD

Pts

1


Churchill Brothers SC

8

4

4

0

14:8

6

16

2


Dempo SC

8

4

3

1

18:11

7

15

3


Chirag United SC

8

4

3

1

14:11

3

15

4


Mahindra United

8

3

5

0

17:9

8

14

5


Mohun Bagan AC

8

4

1

3

18:14

4

13

6


East Bengal Club

8

3

3

2

11:9

2

12

7


JCT FC

8

2

4

2

9:7

2

10

8


Mumbai FC

8

2

4

2

10:10

0

10

9


Shillong Lajong FC

8

2

2

4

8:15

-7

8

10


Salgaocar SC

7

1

4

2

6:10

-4

7

11


Pune FC

8

0

6

2

7:10

-3

6

12


Air-India

7

1

2

4

8:16

-8

5

13


SC Goa

7

0

4

3

9:13

-4

4

14


Viva Kerala

7

1

1

5

6:12

-6

4



കഴിഞ്ഞ മത്സരങ്ങളില്‍ വിവ മോശമല്ലാതെ കളിച്ചു. മഹിന്ദ്രയായുമുള്ള മാച്ചില്‍ ഡേവിഡ്‌ ബൂത്ത്‌ പറഞ്ഞത് വിവയാണ് അവര്‍ക്ക് ഇത്രയും കളിച്ചതില്‍ വച്ച് ഏറ്റവും പ്രശ്നങ്ങള്‍ സൃഷ്‌ടിച്ച ടീം എന്നാണ്. ഇത് പ്രതീക്ഷക്കു വക നല്‍കുന്നു. വിവ ഈ ലീഗ് ജയിക്കുമെന്ന് വെച്ചല്ല ഞാന്‍ ഐ-ലീഗില്‍ വിവയെ പിന്തുടരാന്‍ തീരുമാനിച്ചത്. വിവ അടുത്ത എഡിഷനിലും ലീഗില്‍ ഉണ്ടാവണം എന്ന പ്രതീക്ഷിയിലാണ്......

ഹോം മാച്ചുകള്‍ വിവയ്ക്ക് പ്രധാനമായിരുക്കും. കോഴിക്കോട് നടന്ന മൂന്ന് കളികളില്‍ ഒന്ന് വിവ 4-2 നു സ്‌പോര്‍ട്ടിങ് ക്ലബിനെ തകര്‍ത്തിരുന്നു. ആ രീതിയില്ലുള്ള പ്രകടനങ്ങള്‍ ഹോം ഗ്രൗണ്ടില്‍ വീണ്ടും കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ വിവ ലീഗില്‍ തുടരും. ലീഗില്‍ തുടരാന്‍ വിവയ്ക്ക് സാധിച്ചിലങ്കില്‍, നമ്മള്‍ മലയാളികള്‍ മറ്റൊരു എഫ്‌. സി. കൊച്ചിന്‍ കഥ കേള്‍ക്കാന്‍ തയ്യാറെടുത്തു കൊള്ളുക...



ഇത്രയും കളികക്ള്‍ക്ക് ശേഷം വിവയുടെ പ്രശ്നനങ്ങള്‍ ഗോള്‍ അടിക്കുനതിലും, ഗോള്‍ കീപ്പറുടെ മോശം പ്രകടനവുമാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍, ടീമിന് എതിരാളികളോട് പിടിച്ചു നില്‍ക്കാന്‍ കുറച്ചെങ്കിലും പറ്റും.

Round

Date

Venue

Opponent

Res.

1. Round

02/10/2009

A


Salgaocar SC

resch.

2. Round

06/10/2009

11:45

A


Churchill Brothers SC

0:2

3. Round

12/10/2009

12:05

A


Mohun Bagan AC

0:2

4. Round

23/10/2009

14:00

H


Chirag United SC

0:1

5. Round

29/10/2009

13:00

H


SC Goa

4:2

6. Round

02/11/2009

13:00

H


East Bengal Club

0:1

7. Round

06/11/2009

10:00

A


Mahindra United

1:1

8. Round

12/11/2009

10:30

A


Dempo SC

1:3

9. Round

03/01/2010

13:00

H


JCT FC

-:-

10. Round

08/01/2010

13:00

H


Pune FC

-:-

11. Round

14/01/2010

13:00

H


Air-India

-:-

12. Round

19/01/2010

10:00

A


Mumbai FC

-:-

13. Round

24/01/2010

09:00

A


Shillong Lajong FC

-:-



ടീമിനെ മാനേജ് ചെയ്യുന്ന ശ്രീധരനെ കുറ്റം പറഞ്ഞത് കൊണ്ട് കാര്യങ്ങള്‍ ശെരിയാവില്ല. ഇന്ത്യയിലെ മുന്‍കിട ക്ലുബുകളുടെ പാതി പോലും ബജറ്റ് ശ്രീധരനുണ്ടാവില്ല എന്നത് സത്യമാണ്. മുംബൈയിലെ ക്ലബിനെ പരിശീലിപ്പിക്കാനുള്ള അവസരം ഒഴിവാക്കിയാണ് ശ്രീധരന്‍ വിവയെ മാനേജ് ചെയ്യുനത് എന്നാണ് മാധ്യമങ്ങളിളുടെ അറിയാന്‍ കഴിഞ്ഞത്. ടീമിനെ ഈ അവസരത്തില്‍ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യേണ്ടി ഇരിക്കുന്നു..... വിവയുടെ വിദേശ ഇറക്കുമാതിയായ വിസുതും, സക്കീറുമെല്ലാം പച്ച പിടിച്ചു വരുമ്പഴേക്കും, ലീഗ് അവസ്സാനിക്കരുതെ എന്നൊരു പ്രാര്‍ത്ഥന മാത്രം.

കേരള ഫുട്ബോളിനെ കുറിച്ച് ഫുട്ബോള്‍ കേരള.കോമില്‍