Showing posts with label ഫുട്ബോള്‍. Show all posts
Showing posts with label ഫുട്ബോള്‍. Show all posts

Saturday, December 26, 2009

ചെറിയൊരു ഇടവേളയും, ചില ചെറിയ മാറ്റങ്ങളും ! !

ഞാന്‍ എടുത്ത ഈ ഒരു ചെറു ഇടവേളയില്‍ തന്നെ ഇന്ത്യന്‍ ഫുട്ബോളില്‍ ഒരു പിടി കാര്യങ്ങള്‍ സംഭവിച്ചു. ഈ കഴിഞ്ഞ 2009 അങ്ങനെയായിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ തൊട്ടതെല്ലാം, ചില്ലറ ആയിരുന്നെങ്കിലും, പൊന്നാക്കി . ഒരു തരം, ഈ അടുത്ത കാലത്തൊന്നും ഇല്ലാതിരുന്ന ഒരു ശുഭാപ്തിവിശ്വാസം എനിക്ക് തോന്നുന്നു. അതെ, ഇന്ത്യന്‍ ഫുട്ബോളും - ശുഭാപ്തിവിശ്വാസം! ഇങ്ങനെ ഒരു സ്ഥിതിവിശേഷം, ഈ അടുത്ത കാലത്തെങ്ങും ഒരു ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമിക്ക്‌ ഉണ്ടായിട്ടുണ്ടാവില്ല .

മാധ്യമങ്ങളുടെ അതിപ്രസരണ കാലത്ത്, ന്യൂസില്‍, ചര്‍ച്ചകളില്‍ എല്ലാം ഒരു വിഷയമായി വരുന്ന വിഷയങ്ങള്‍ക്ക്‌ ഒരു പൊതുജന ശ്രദ്ധ തീര്‍ച്ചയായും കിട്ടും. സംഭവബഹുലമായ കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. മൂന്നു ദശകതോടടുത്ത പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഇന്ത്യന്‍ ഫുട്ബോള്‍ ഭരണത്തിന് ഒരു അവാസാനം വന്നത് മുതല്‍, കരുത്തരായ സിറിയയെ തുരത്തി നെഹ്‌റു കപ്പ്‌ നിലനിര്‍ത്തിയതും, ഭൂട്ടിയയുടെ മോഹന്‍ ബഗാനുമായുള്ള പിണക്കവും, എന്തെല്ലാമാകട്ടെ, നമ്മുടെ മാധ്യമംങ്ങള്‍ക്ക് കൊട്ടി ഗോഷിക്കാന്‍ നമ്മുടെ ഫുട്ബോള്‍ ഒരു പാട് നല്‍കി. ഒരു തരത്തില്‍ ചിന്തിച്ചാല്‍, ഇതു നല്ലതാണ്.

പണി തിരക്ക് കാരണം, കഴിഞ്ഞ മാസം എനിക്ക് അതികം പോസ്റ്റ്‌ ചെയ്യാന്‍ സാധിച്ചില്ല. പോസ്റ്റുകളുടെ കുറവ് നികത്താന്‍ ഞാന്‍ ഒരു ഐഡിയ കണ്ടു പിടിച്ചു. ഇനി മുതല്‍ ഫുട്ബോള്‍ മലയാളം, ഇന്ത്യന്‍ ഫുട്ബോള്‍ ന്യൂസ്‌ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കും. ഇംഗ്ലീഷ് മാധ്യമങ്ങളിലും മലയാളം മാധ്യമങ്ങളിലും വരുന്ന ഇന്ത്യന്‍ ഫുട്ബോളിനെ പ്രതിപാദിക്കുന്ന ഒരു പിടി ന്യൂസ്‌ ലിങ്കുകള്‍ ഇനി മുതല്‍ ഇവിടെ ലഭിക്കും.


നിങ്ങള്ക്ക് ഈ ഉദ്യമം ഗുണകരമാവുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്................. 2009 ഇനോട് വിട.

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!!