Showing posts with label football. Show all posts
Showing posts with label football. Show all posts

Saturday, November 7, 2009

ഇന്ന് കേരളത്തിലെ മോസ്റ്റ്‌ വാന്റെഡ് പ്ലെയര്‍ + ജോസ്കോ എഫ്‌ സി

വിവ കേരളയുടെ നായകന്‍ സക്കീറിനെ കുറിച്ച് കാമല്‍ വരദൂര്‍

ചാത്തുണ്ണിയുടെ ശിക്ഷണത്തില്‍ ഉയര്‍ന്നു വരുന്നു കേരളത്തിലെ പുതിയ പ്രൊഫഷണല്‍ ക്ലബിനെ കുറിച്ച് സെല്‍ഫ് ഗോളിന്റെ റിപ്പോര്‍ട്ട്‌ : വരുന്നു ജോസ്കോ എഫ്‌ സി

വിവ മഹീന്ദ്രയെ തളച്ചു

ഇന്നലെ മുംബൈയിലെ മഹിന്ദ്രയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ വിവ മഹിന്ദ്രയെ സമനിലയില്‍ തളച്ചു.

ഒന്നാം പകുതിയിലെ 27-ാം മിനുട്ടില്‍ വിവയുടെ ഏറ്റവും പുതിയ വിദേശ കളികാരനായ വിസൂത് ബുന്‍പെങ്ങിന്റെ ഒരു ഗോളിന് വിവ ലീഡ് നേടി. വിവയ്ക്ക് വേണ്ടി വിസൂത് നേടുന്ന ആദ്യ ഗോളാണിത്.

54 -ാം മിനുട്ടില്‍ മലയാളി ആയ മുഹമ്മദ്‌ റാഫിയുടെ ഗോളില്‍ മഹിന്ദ്ര സമനില നേടുകയായിരുന്നു.

മാതൃഭുമിയുടെ മാച്ച് റിപ്പോര്‍ട്ട്‌ ഇവിടെ.

Tuesday, November 3, 2009

ഗൂഗിള്‍ "ഫുട്ബോള്‍"

പ്രാരംഭമായതിനാലും, മലയാളതില്‍ എഴുതിയുള്ള പരിചയ കുറവ് കൊണ്ടും, മലയാളത്തില്‍ വേണ്ടുവോളം അറിവില്ലാത്തത്‌ കൊണ്ടും, ഞാന്‍ ചിലതെല്ലാം എവിടെ ഒപ്പിച്ച്തെഴുതുന്നു.....

മലയാളത്തില്‍ ഫുട്ബോളിനെ കുറിച്ച് എഴുതിയിരിക്കുന്നത് കണ്ടുപിടിക്കാന്‍ ഗൂഗിളില്‍ "ഫുട്ബോള്‍" എന്നു ടൈപ്പ് ചെയ്തു. ചില ലിങ്കുകള്‍ തടഞ്ഞു......

ചിറകറ്റ ഫുട്‌ബോള്‍...‍‍

ഫുട്ബോള്‍ ഫീല്‍ഡിലെ തെമ്മാടി.....

കേരളാ ഫുട്‌ബോള്‍: ചില ആസന്നമരണ ചിന്തകള്‍
(മരിച്ചുവോ എന്നു മാത്രമേ എനിക്ക് ശങ്കയുളളൂ ....
ഹി ഹി)

Monday, November 2, 2009

വിവ vs ഈസ്റ്റ്‌ ബംഗാള്‍

വിവ ഒരു നല്ല അവസരം കളഞ്ഞുകുളിച്ചു. ഈസ്റ്റ്‌ ബംഗാളിന്റെ ഈ എഡിഷന്‍ ഐ-ലീഗ‌ിലെ നില പരിതാപകരമാണ്, കോച്ച് സുഭാഷ്‌ ഭൌമിക്‌ ഈ അടുത്ത് രാജി വച്ചു.

സ്കോര്‍ ഫുള്‍ ടൈം : വിവ കേരള 0-1 ഈസ്റ്റ്‌ ബംഗാള്‍.

കൂടുതല്‍ വാര്‍ത്തകള്‍ കേരളഫുട്ബോള്‍.കോമില്‍

ഒരു ഫുട്ബോള്‍ കമന്റ്‌

കേരളത്തിലെ ഫുട്ബോളിനെ കുറിച്ച് ആരും എഴുതി കാണില്ല എന്നെ എന്റെ വിചാരം ഒരു ഗൂഗിള്‍ സെര്‍ച്ച്‌ പൊളിച്ചു തന്നു. ഷറഫലിയുടെ മാതൃഭൂമി സ്പോര്‍ട്സ് വാരികയില്‍ വന്നു അഭിമുഖം ഓണ്‍ലൈന്‍ ആയി ലഭിക്കുമോ എന്ന് സെര്‍ച്ച്‌ ചെയ്തപ്പ്പോള്‍ ചൂണ്ടയില്‍ കുടുങ്ങിയതാവട്ടെ, ചില മുട്ടന്‍ മലയാളം പോസ്റ്റുകള്‍.
പെസ്സിമിസ്റിക് ആവാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു, കാരണം, ബ്ലോഗ്‌ ഇന്ന് ഞാന്‍ തുടങ്ങിയതാണ്‌, അന്ന് തന്നെ ചില കിടിലന്‍ മലയാളം ഫുട്ബോള്‍ പോസ്റ്റുകള്‍ കണ്ടപ്പോള്‍ ഒരു ചെറിയ പരിഭ്രമം, കടുവകളുടെ ഇടയില്‍ ഞാന്‍ എന്ത് ചെയ്യുന്നു എന്ന്? എന്നാല്‍ ആവേശം അത്രേ എളുപ്പത്തില്‍ കൈവിടാന്‍ ഞാന്‍ തയ്യാറാവുന്നില്ല. ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളം ബ്ലോഗ്ഗെര്‍മാരുമുണ്ടല്ലോ എന്ന് സമാധാനിച്ചു ഞാന്‍ അവിടെ ഒരു കമന്റ്‌ പിടിപിച്ച്ചു. പലപ്പോഴും എനിക്ക് പറ്റാറുളളതുപോലെ , കമന്റ്‌ ഒരു പോസ്റ്റ്‌ വലുപ്പത്തില്ലായീ. അങ്ങനെ കമന്റുകള്‍ പോസ്റ്റുകളുടെ വലുപ്പമായാല്‍ എനിക്കൊരു ശീലമുണ്ട്, കമന്റ്‌ ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യും.

അത്തരമൊരു കമന്റില്‍ നിന്ന് തന്നെ ആവട്ടെ -ബ്ലോഗിലെ ആദ്യ പോസ്റ്റുകളിലെ ഒന്ന്......

നമതു വാഴ്വും കാലം എന്നാ ബ്ലോഗില്‍ ഞാന്‍ എഴുതിയ കമന്റ്‌.....

ഞാന്‍ ഇന്നും നല്ലപോലെ ഓര്‍ക്കുന്നത് സത്യന്‍, പാപ്പച്ചന്‍, വിജയന്‍, ഷറഫലി, കെ. ടി. ചാക്കോ എല്ലാം അടങ്ങുന്ന കേരള പോലീസ് ടീമാണ്. അവര്‍ കേരളത്തിന്റെ ഫുട്ബോള്‍ പെരുമ മറ്റൊരു തലത്തില്‍ എത്തിച്ചു. അവര്‍ നേടിയ സന്തോഷ്‌ ട്രോഫി കാരണം സ്കൂളുകള്‍ക്ക് ഒരു ദിവസം അവധി ലഭിച്ചതും ഞാന്‍ ഇന്നും സന്തോഷത്തോടെ അയവിറക്കുന്നു. അതായിരുന്നു കാലം.

എന്റെ അച്ഛന്റെ പഴയ മര്‍ഫി റേഡിയോയില്‍ സന്തോഷ്‌ ട്രോഫ്യുടെ കമന്റി കേള്‍ക്കാന്‍ സ്കൂള്‍ കഴിഞ്ഞു വന്നുടന്‍ ഞാന്‍ ആകാംഷയോടെ കുതിയിരിക്കുനതും ഞാന്‍ ഓര്‍ത്തു പോകുന്നു.

ഫുട്ബോള്‍ ഇനി മുതല്‍ ഇമോഷണല്‍ ആയി കൈകാരിയും ചെയ്യേണ്ട ഒന്നല്ല.
മറ്റെല്ലാ
മേഘലകളിലും വന്ന മാറ്റങ്ങള്‍ ഫുട്ബോളിനും വന്നിരി‌ക്കുന്നു. ഫുട്ബോളിന്‌ തിരിച്ചു വരാന്‍ ഒര് സാധ്യത ഒരുങ്ങി കഴിഞ്ഞിരി‌ക്കുന്നു. എനിക്കറിയാം നമ്മള്‍ ഇതു പോലെന്തോക്കെ കേട്ടതാ? എന്നാല്‍ ഇപ്പോളുള്ള ചുറ്റുപാട് വ്യത്യസ്തമാണ്, ഇന്ത്യന്‍ ഫുട്ബോളില്‍ ഉണ്ടാകുന്ന ചലനങള്‍ ചെറുതൊന്നുമല്ല, അതിന്റെ ഭാഗഭാക്കായി കേരളത്തിലും ഫുട്ബോളിന്‌ വളരാന്‍ എന്ന് സാദ്ധ്യതകള്‍ ഉണ്ട്. ഇതു കണ്ടറിഞ്ഞു അധികാരികള്‍ പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ മെച്ച്ചപെടും.

പണ്ടത്തെ പോലീസിന്റെ നാലയലത്ത്‌ പോലും വരാത്ത വിവ കേരളയെ നിറഞ്ഞ മനസ്സോടെയാണ് എഡിഷന്‍ -ലീഗ‌ില്‍ വീണ്ടും കോഴിക്കോട്ടുകാര്‍ വരവേറ്റത്. ചിരഗുമായുള്ള ആദ്യ കളിയില്‍ 15,000 , സ്പോര്‍ട്ടിംഗ് ക്ലബ്‌ ഗോയുമായുള്ള രണ്ടാം കളിയില്‍ 20,000 പരം ആളുകള്‍ കളി കാണാന്‍ എത്തിയിരുന്നു. ഞാനും ഒരു കളി കാണാന്‍ ഞമ്മടെ കോയിക്കോട്ട്‌ പോണം എന്ന് ബിജാരിക്കുന്നു.

കളി കാണാന്‍ ആളുണ്ട്, നല്ല കളിക്കാരുണ്ട്, പക്ഷെ പ്രശ്നം എവിടയാണ്? എല്ലാവര്‍ക്കും അതറിയാം, അധികാര വടം വലികളിലും, ദുര്‍നടത്തിപ്പിലും ബിരുദങ്ങള്‍ നേടിയ പല ആളുകളാണ് മനോഹരമായ കളിയുടെ അധികാര കേന്ദ്രങ്ങള്‍ പിടിച്ചു വച്ചിരിക്കുനത്, അവരുടെ കഴിവുകേട് കേരള ഫുട്ബോളിനെ സാരമായി തന്നെ ബാധിച്ചു .

വരും കാലങ്ങള്‍, സക്കീറിന്റെതും, ശഹിന്‍ ലാല്‍ മേലോളിയുടെതും, സമീലിന്റെതും ആവെണം എന്ന് കേരളത്തിന്നു ആഗ്രഹം ഉണ്ടെകില്‍, ഫുട്ബോളില്‍ വമ്പന്‍ മാറ്റങ്ങള്‍ വന്നെ തീരു.

ഇന്ന് വൈകുന്നേരം വീണ്ടും ആവേശകരമായ മറ്റൊരു ഐ-ലീഗ് മാച്ച് കോഴിക്കോട്ടു നടക്കും. വിവ ഈസ്റ്റ്‌ ബംഗാളിനെ നേരിടും. ഗാലറി നിറയും, വീണ്ടും. മോശമായി കളിക്കുനം ഇ ബിയെ തകര്‍ക്കാന്‍ പറ്റിയ നല്ലൊരു സന്ദര്‍ഭം ഇനി വിവയ്ക്ക് ലബിച്ചന്നു വരില്ല.

ഫുട്ബോള്‍ മലയാളം

ഫുട്ബോളിന്‌ ദേശാന്തരമായൊരു പ്രസക്തി ഉണ്ട്. ഇതില്‍ നിന്ന് കേരളവും മോചിതമല്ല, പഴയ കാലങ്ങിലെ ഒരു പാട് കഥകള്‍ നമ്മള്‍ കേട്ടിടുണ്ട്. ഇന്ത്യയിലെ ഫുട്ബോളിന്റെ പരുദീസയയിരുന്ന കല്കട്ട ഗ്രൂണ്ട്കളില്‍ മിന്നല്‍പിണര്‍ പായിച്ചു ചരിത്രത്തിന്റെ ബാക്കിപത്രമായി തീര്‍ന്ന ഒരു പാട് കളികാരെ കുറിച്ചുള്ള ലെജണ്ട്ടുകള്‍ പറഞ്ഞു രസികുന്നത് ഇന്നും പല കൂടുകെട്ടുകളില്‍ ഒരു നിത്യ സംഭവമാണ്.

ഞാന്‍ വ്യക്തമായി ഓര്‍മിക്കുന്നത്‌ ഈ പഴയ കളിക്കാരെ അല്ല, എണ്‍പതുകളില്‍ കേരളത്തിനെ വീണ്ടും ഇന്ത്യയുടെ ഫുട്ബോള്‍ മാപ്പിലേക്ക് ലോഞ്ച് ചെയ്തത് കേരള പോലീസ് എന്ന് department ടീം, അതിലെ കളിക്കാരെയും ആണ്. പഴയ കളിക്കാരെ കുറിച്ച് പുസ്തക രീതിയില്‍ എഴുതപെട്ട ചരിത്രം വളരെ കുറച്ചാണ്, അല്ലെങ്കില്‍ അത്തരം ബുക്കുകളെ കുറിച്ചുള്ള എന്റെ അറിവ് വളരെ കുറവാണ്. ഇവരെ കുറിച്ചെല്ലാം കേട്ട അറിവല്ലാതെ എനിക്കൊന്നും അറയില്ല. മാധ്യമങ്ങള്‍ സ്കാന്‍ ചെയ്താല്‍ തീര്‍ച്ചയായും കുറച്ചൊക്കെ ചികെഞ്ഞടുക്കാന്‍ കഴിഞ്ഞേക്കും, എന്നാല്‍ ഇതു ചെറിയ പണി ആകില്ല.

ഈ ഒരു അവസരത്തിലാണ്, ഇത്തരമൊരു ചിന്ത എനിക്ക് വന്നത്. വളരെ ജനകീയമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മാധ്യമാണ് ബ്ലോഗ്‌. അതിനെ ഉപയോഗിചിച്ചു കളിക്കാരെയും അവരുടെ ചരിത്രവും മലയാളലത്തില്‍ പങ്കു വെക്കാന്‍ ഒരു ആഗ്രഹം.

ഫുട്ബാളിനെയോ , ഫുട്ബോള്‍ കളിക്കാരെ കുറിച്ചോ ഒരു കഥ പറയാന്‍ നിങ്ങക്ക് താല്പര്യം ഉണ്ടെങ്കില്‍ ഈ സംരംഭത്തിന്റെ ഭാഗം ആകാം.