Showing posts with label Kerala football. Show all posts
Showing posts with label Kerala football. Show all posts

Friday, November 27, 2009

വിഷന്‍ കേരള പദ്ധതി: എ.എഫ്.സി. പിന്മാറുന്നു

കേരളത്തിലെ ഫുട്ബോള്‍ ഒരു തിരിച്ചുവരവ്‌ ആഗ്രഹിക്കുന്നെകില്‍ 'വിഷന്‍ ഇന്ത്യ-പ്രോജക്ട് കേരള' പദ്ധതി ഒരു വിജയമാവേണ്ടത് ഒരു അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് പുറത്തു വന്ന ന്യൂസ്‌ അനുസരിച്ച്, വിഷന്‍ ഇന്ത്യ-പ്രോജക്ട് കേരള പദ്ധതിയില്‍ നിന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പിന്മാറാനൊരുങ്ങുന്നു.

കാരണം?

എ.എഫ്.സി. നിര്‍ദേശിച്ച യോഗ്യതകളുള്ള ജനറല്‍ സെക്രട്ടറി, അദ്ദേഹത്തിനു കീഴില്‍ ടെക്‌നിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്ന രീതിയിലാണ് കെ.എഫ്.എ.യുടെ ഘടന പുനഃസംഘടിപ്പിക്കേണ്ടിയിരുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഇപ്പോള്‍ തലപ്പത്തിരിക്കുന്നവര്‍ക്ക് അധികാരം നഷ്ടമാവുമെന്നതാണ് പുനഃസംഘടന നടപ്പാക്കാത്തതിനു കാരണം. ഹോം ആന്‍ഡ് എവേ രീതിയില്‍ സംസ്ഥാന ലീഗ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട കെ.എഫ്.എ., എറണാകുളം ജില്ലാ ലീഗിനെ സംസ്ഥാന ലീഗായി ചിത്രീകരിച്ച് എ.എഫ്.സി.യെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

blog it
ഇതിലേറെ ശുഭ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്ത ഈ അടുത്ത കാലത്ത് കേരള ഫുട്ബാളിനെ കുറിച്ച് ഞാന്‍ വായിച്ചിട്ടില്ലെന്നു തന്നെ പറയാം.

ഈ വാര്‍ത്തക്ക് കീഴെ ഒരു ഫുട്ബോള്‍ പ്രേമി ഒരു നല്ല കമന്റ്‌ ചെയ്തിടുണ്ട്. അത് കൂടി ചേര്‍ത്ത് വായിക്കുന്നത്, വളരെ ഗുണം ചെയ്യും!

Thursday, November 26, 2009

വീണ്ടും ഫുട്ബോളിനെ കുറിച്ച് മലയാളത്തില്‍ ഉള്ള പുതിയ കുറിപ്പുകള്‍ കണ്ടു പിടിക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു. ചെന്നെത്തിയത് മെട്രോ വാര്‍ത്തയുടെ "കാതോര്‍ക്കുക, ഫുട്ബോള്‍ ആരവം" എന്ന പുതിയ കോളത്തിലാണ്. കുഴപ്പമില്ലാത്ത രീതിയില്‍ കോഴിക്കോടിന്റെ ഫുട്ബോള്‍ പെരുമയെ കുറിച്ച് ഈ കോളം എഴുതിയിരുക്കുന്നു.


പഴയ കളിക്കാരെയും, ടീമുകളെയും, നിറഞ്ഞ ഫുട്ബോള്‍ സദസ്സുകളെയും ഈ കുറിപ്പ് ഓര്‍മ്മിക്കുന്നു. മാനാഞ്ചിറ മൈതാനം മോഡി പിടിപ്പിച്ചതിനു ശേഷം, സ്റ്റേഡിയം പുതിക്കി പണിയാന്‍ വേണ്ടി 7 കൊല്ലത്തൊല്ലം അടച്ചിട്ടതും കോഴിക്കോടും ഫുട്ബോളും തമ്മില്‍ അകലാന്‍ കാരണമായി.

എന്നാലും ഫുട്ബോള്‍ ഭ്രാന്ത് ഇന്നും കൈവെടിഞ്ഞിട്ടില്ലെന്ന് വിവ കേരളയുടെ ഹോം മത്സരങ്ങളില്‍ കോഴിക്കോട്ടുകാര്‍ വീണ്ടും തെളിയിച്ചു. നടന്ന മൂന്ന് മത്സരങ്ങളിലും പതിനായിരത്തിനു മുകളില്‍ പ്രേക്ഷകരുണ്ടായിരുന്നു.

വിവയുടെ ഐ-ലീഗ് മത്സരങ്ങള്‍ കൂടാതെ, ഫെഡറേഷന്‍ കപ്പിന്റെ യോഗ്യത മത്സരങ്ങള്‍ ഈ 27 ഇനു മുതല്‍ കോഴിക്കോട് അരങ്ങേറാന്‍ ഇരിക്കുകയാണ്.

കെഡിഎഫ്എ എക്സിക്യൂട്ടിവ് അംഗം - സി.ജെ. റോബിന്‍ എഴുതിയ മെട്രോ വാര്‍ത്തയിലെ കുറിപ്പ് എവിടെ വായിക്കുക.

ഇനി, ഈ കഴിഞ്ഞ തിങ്കളാഴ്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ സംപ്രേഷണം ചെയ്ത വെളിച്ചം എന്ന പരമ്പരയില്‍ പ്രതിപാദിച്ച ഒരു സിനിമയെ കുറിച്ച്. ലൂസേര്‍സ് ഫൈനല്‍ എന്ന സിനിമ ഉണ്ടാക്കിയത് സി.എം. ഹയര്‍ സെക്കന്ററി സ്കൂള്‍, തൃശൂര്‍. ഈ സിനിമ ഈ അടുത്ത് നടന്ന രണ്ടാമത് Kerala State Children's Educational Film Festivalil വെറും ആറു അവാര്‍ഡുകള്‍ മാത്രമാണ് അടിച്ചെടുത്തത്. ഫുട്ബോള്‍ ഭ്രാന്തു മൂത്ത ഒരു പയ്യന്റെ കഥ പറയുന്ന ഈ സിനിമ, സംവിധാനം, ചായാഗ്രഹണം, ചിത്ര സംയോജനം, പശ്ചാത്തല സംഗീതം എന്നീ മേഘലകളില്‍ മികവു പുലര്‍ത്തുന്നു. .

വെളിച്ചം എന്ന പരിപാടി അവതരിപ്പിക്കുന്ന, എന്റെ അച്ഛന്റെ സുഹൃത്തായ മാങ്ങാട് രത്നാകരന് ഒരായിരം നന്ദി. ഐ.എം. വിജയന്‍റെ നാട്ടില്‍ നിന്ന് ഒരു ഫുട്ബോള്‍ ചിത്രം, അതും ഒരു സ്കൂള്‍ നിര്‍മ്മിച്ചത്‌.

എവിടെ കിട്ടും ലൂസേര്‍സ് ഫൈനലിന്റെ ഒരു കോപ്പി?